search

വീണ ജോർജിന്റെ കഴുത്തിൽ പിടിക്കുന്ന വനിതാ പൊലീസിന്റെ ചിത്രം വ്യാജം | Fact Check

cy520520 3 hour(s) ago views 135
  

  



കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ പരിയാരം മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. അഞ്ച് കെഎസ്‌യു പ്രവർത്തകരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിനിടെ പൊലീസ് തന്നെയാണ് മന്ത്രിയെ പരിക്കേൽപ്പിച്ചതെന്ന തരത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയുടെ കഴുത്തിൽ പിടിക്കുന്ന ഒരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം

അമ്മച്ചി.... കഴുത്ത് ! എന്നിട്ടാണോ വിജിയാ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്! ഇതിൽ കൂടുതൽ തെളിവ് വേണോ ഇത് പോരെ അഹങ്കാരം മൂത്ത ആരോഗ്യം അമ്മച്ചിക്ക് കിട്ടേണ്ടത് നല്ല ബെഷായി തന്നെ മുഖ്യന്റെ പോലീസ് തന്നെ നൈസായിട്ടു പണികൊടുത്തത് കണ്ടോ? കാൽ മുട്ടിന് ചികിത്സാക്ക് വന്ന യുവാവിന്റെ രണ്ട് കണ്ണിന്റെ കാഴ്ച പോയതൊന്നും ആരും മറക്കില്ല ആ ദ്രോഹ്യ മന്ത്രി!! എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്  പ്രചരിക്കുന്നത്.

വൈറൽ ചിത്രം പരിശോധിച്ചപ്പോൾ ചിത്രത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു. മന്ത്രിയുടെ ഇടത് കൈയ്യും പൊലീസ് ഉദ്യോഗസ്ഥയുടെ വലത് കൈയ്യും ഒരുമിച്ച് ചേർന്ന് നിൽക്കുന്നതായി കാണാം.  വനിതാ പൊലീസിന്റെ ഷോൾഡർ ബാഡ്‌ജിൽ  \“AS\“ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ കേരള പൊലീസിനെ അടയാളപ്പെടുത്തുന്ന KP എന്നോ കേരള പൊലീസ് സർവ്വീസിനെ പരാമർശിക്കുന്ന KPS എന്നോ ആണ് സാധാരണയായി പൊലീസിന്റെ ഷോൾഡർ ബാഡ്‌ജിൽ  വേണ്ടത്. ഇടതു കൈയ്യിലെ ബാഡ്‌ജിലെ പൊലീസ് എന്ന എഴുത്തിലും തെറ്റുണ്ട്. മന്ത്രിക്ക് ചുറ്റും നിൽക്കുന്നവരുടെ മുഖത്തും ഇത്തരത്തിൽ ചില അസ്വാഭാവികതകൾ പ്രകടമാണ്. ADVERTISEMENT Go AD-FREE

ഇതെല്ലാം  വൈറൽ ചിത്രം കൃത്രിമമായി നിർമിച്ചതാണെന്ന സൂചനകളാണ് നൽകിയത്. കൂടുതൽ സൂക്ഷ്മമായ പരിശോധനയിൽ, ഗൂഗിള്‍ ജെമിനൈ എഐ ടൂളിന്റെ വാട്ടർമാർക്കും ചിത്രത്തിന്റെ താഴെ വലതുവശത്തായി കണ്ടെത്തി. ഇതിൽ നിന്ന് വൈറൽ ചിത്രം ഗൂഗിള്‍ ജെമിനൈ എഐ ടൂൾ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി. സ്ഥിരീകരിക്കാനായി എഐ   ഡിറ്റക്ഷൻ ടൂളായ ഹൈവ് മോഡറേഷനിൽ പരിശോധിച്ചപ്പോൾ ,  99 ശതമാനവും ചിത്രം എഐ  ജനറേറ്റ് ചെയ്‌തതാണെന്ന ഫലങ്ങളാണ് ലഭിച്ചത്.   

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിന്റെ മനോരമ ഓൺലൈൻ പങ്ക് വച്ച ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചു. പ്രതിഷേധിച്ചവർക്കു നേരെ നീങ്ങാൻ ശ്രമിച്ച മന്ത്രിയെ തടയുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ, വൈറൽ ചിത്രത്തിലുള്ള വനിതാ പൊലീസുകാരിയുമായി സാമ്യമുള്ളവരെ കാണാം. അവർ മന്ത്രിയെ ചേർത്ത് പിടിക്കുന്നുണ്ടെങ്കിലും, കഴുത്തിൽ പിടിക്കുന്നതായി ദൃശ്യങ്ങളിലില്ല. ലഭ്യമായ വിവരങ്ങളിൽ നിന്ന് മന്ത്രി വീണ ജോർജിന്റെ കഴുത്തിൽ പൊലീസ് ഉദ്യോഗസ്ഥ പിടിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണെന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE

∙ വസ്‌തുത

മന്ത്രി വീണ ജോർജിന്റെ കഴുത്തിൽ പൊലീസ് ഉദ്യോഗസ്ഥ പിടിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം എഐ നിർമിതമാണ്. പ്രചാരണം വ്യാജം. ADVERTISEMENT GO AD-FREE English Summary:
A viral image claiming to show Kerala Health Minister Veena George being choked by a female police officer during a KSU protest has been debunked as an AI-generated fake. Investigations revealed anomalies in the image, including inconsistencies with police uniform markings and the presence of an AI watermark, confirming it was created using Google Gemini.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164124