search

മധ്യപൂർവദേശത്ത് അയയാതെ സംഘർഷം, ഖമനയിയുടെ ഭാര്യയും മരിച്ചു-ഇന്നത്തെ പ്രധാന വാർത്തകൾ

deltin33 Yesterday 21:06 views 124
  



മധ്യപൂർവദേശത്തെ സംഘർഷം അയയാതെ തുടരുന്നതാണ് ഇന്നും പ്രധാന വാർത്ത. പാക്കിസ്ഥാനിൽ കുടുങ്ങിയ മലയാളി കുടുംബത്തെ തിരിച്ചെത്തിക്കും എന്നതും പാക്കിസ്ഥാനിലെ സൈനികകേന്ദ്രങ്ങളിൽ അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം നടത്തിയതും പ്രാധാന്യമുള്ള വാർത്തകളായി. പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയാകും എന്നതും ഉടുമ്പൻചോലയിൽ എംഎം മണിക്ക് സീറ്റില്ലെന്ന വാർത്തയും തലക്കെട്ടിൽ ഇടംനേടി. ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി വായിക്കാം.

യുഎസും ഇസ്രയേലും ഇറാനുനേരെ ആക്രമണം ശക്തമാക്കിയപ്പോൾ ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ഇറാൻ തിരിച്ചടി രൂക്ഷമാക്കി. ഇറാൻ സൈന്യത്തിന്റെ ആസ്ഥാനം തകർത്തതായി യുഎസും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമിട്ട് മിസൈൽ അയച്ചെന്ന് ഇറാനും അവകാശപ്പെട്ടു. ഇറാനിലെ നതാൻസ് ആണവനിലയത്തിനു നേരെ യുഎസും സൗദി അറേബ്യയിലെ അരാംകോ റിഫൈനറിയിൽ ഇറാനും ആക്രമണം നടത്തി. ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിവച്ചത് ഇന്ത്യയെ ബാധിക്കുന്നതാണ്. കുവൈത്തിൽ മൂന്ന് യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണു. അബദ്ധത്തിൽ കുവൈത്ത് വെടിവെച്ചിട്ടെന്നാണ് യുഎസിന്റെ വിശദീകരണം. അതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു ഖമനയിയുടെ ഭാര്യയും മരിച്ചു.

പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ ചൊവ്വാഴ്ച കേരളത്തില്‍ എത്തും. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂര്‍, ഭാര്യ ഡോ. രശ്മി മേനോന്‍ (എറണാകുളം, കാലടി സ്വദേശി), മകള്‍ സ്മൃതി മേനോന്‍ (3 വയസ്സ്) എന്നിവര്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം കടുക്കുന്നതിനിടെ, പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ തങ്ങൾ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ADVERTISEMENT Go AD-FREE

40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ച്, 50 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്ഥാന നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്കു കൈമാറി. 10 സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്. സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി സ്ഥാനാർഥിയാവും.

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. ഉടുമ്പൻചോലയിൽ മണിയുടെ പേരാണ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു നൽകിയ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തുകയായിരുന്നു. മണിയ്ക്ക് പകരം കെ.കെ. ജയചന്ദ്രനാകും ഉടുമ്പൻചോലയിൽ എൽഡിഎഫ് സ്ഥാനാർഥി. ADVERTISEMENT Go AD-FREE

ശബരിമല യുവതീ പ്രവേശത്തെ എതിര്‍ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനെന്നും യുവതീ പ്രവേശത്തിന് അനുകൂലമായി സുപ്രീംകോടതി 2018ല്‍ പുറപ്പെടുവിച്ച വിധിയെ ബോര്‍ഡ് എതിര്‍ക്കുമെന്നും പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു.
JUST IN


  • 47 SECONDS AGO   മധ്യപൂർവദേശത്ത് അയയാതെ സംഘർഷം, ഖമനയിയുടെ ഭാര്യയും മരിച്ചു-ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ആകാശത്ത് മിസൈൽ വർഷം; ജോലി പോകുമോ? എന്ന് നാട്ടിലേക്ക് മടങ്ങാനാകും? ആശങ്കയിൽ ആയിരങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 32 MINUTES AGO   LIVE IRAN-ISRAEL CONFLICT ദുബായ് വിമാനത്താവളം തുറന്നു; സർ‌വീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഇത്തിഹാദും എയർ ഇന്ത്യ എക്സ്പ്രസും Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Today\“s Recap 02 March 2026
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477554