LHC0088 • 3 hour(s) ago • views 487
പഴയങ്ങാടി ∙ മിസൈലുകളുടെ ഭയാശങ്കകളുയർത്തുന്ന ശബ്ദവും അവ നിർവീര്യമാക്കാനുള്ള ശ്രമങ്ങളും. മിസൈലുകൾ വരുന്നുവെന്നും പുറത്തിറങ്ങരുതെന്നുമുള്ള മുന്നറിയിപ്പുകൾ... ഒരു മിസൈൽ കടന്നുപോയാൽ എവിടെ എന്തു സംഭവിച്ചെന്നറിയാനുള്ള ആകാംക്ഷ... ദുബായിൽനിന്ന് ഇന്നു നാട്ടിലേക്കു മടങ്ങേണ്ടിയിരുന്ന ഏഴോം അടുത്തില സ്വദേശി മഹമൂദ് വാടിക്കൽ ആശങ്കയോടെ പറയുന്നത് ശനിയാഴ്ച രാത്രി കഴിച്ചുകൂട്ടിയ ഉറക്കമില്ലാത്ത മണിക്കൂറുകളെക്കുറിച്ച്.
ദുബായിയിൽ മക്കളോടൊപ്പം കഴിയാനാണ് 20നു കണ്ണൂരിൽ നിന്ന് ഫുജൈറയിൽ വിമാനമിറങ്ങിയത്. ഇന്ന് ദുബായിയിൽനിന്നു കണ്ണൂരിലേക്കുള്ള ടിക്കറ്റായിരുന്നു. ‘‘ ശനിയാഴ്ച മകന്റെ കുഞ്ഞിന്റെ പാസ്പോർട്ട് സംബന്ധമായ ഒരാവശ്യം കഴിഞ്ഞ് തിരിച്ചെത്തി മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇറാനെതിരെയുള്ള ഇസ്രയേലിന്റെ ആദ്യ ആക്രമണവാർത്ത വന്നത്. തുടർന്ന് തിരിച്ചടിച്ച വാർത്തയും ബഹ്റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കെതിരെയുള്ള ഇറാന്റെ ആക്രമണ വാർത്തയും.
- 350 രാജ്യാന്തര സർവീസുകൾ റദ്ദാക്കി; ആളൊഴിഞ്ഞ് വിമാനത്താവളങ്ങൾ; ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും New Delhi News
നിമിഷങ്ങൾക്കകം പശ്ചിമേഷ്യയുടെ വ്യോമപാതകളടച്ച വാർത്തയെത്തി. യാത്ര മുടങ്ങിയെന്നും എന്നു പോകാൻ കഴിയുമെന്നുമറിയാതായി. ഗൾഫ് രാജ്യങ്ങളിലാകെ ഭീതിപടർന്നു. ഒരു സന്ദേശം ലഭിച്ചാൽ ഭീതിയോടെ അതിന്റെ പ്രതീക്ഷയിൽ. മിസൈലിന്റെ വരവും നിർവീര്യമാക്കലും കഴിഞ്ഞാൽ ശ്വാസംനേരെ വീഴും. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകൾ ബാൽക്കണികളിലും കെട്ടിടങ്ങൾക്കു മുകളിലും നിരീക്ഷണത്തിലായിരുന്നു. ഒരു മിസൈൽ കടന്നു പോയാൽ എവിടെ എന്തു സംഭവിച്ചുവെന്നറിയാനുള്ള ജിജ്ഞാസയാണ് പിന്നെ.
യുഎഇയിലെ വിമാനത്താവളങ്ങളിൽ മിസൈൽ പതിക്കുന്നതും ആക്രമണങ്ങൾ ജനവാസ കേന്ദ്രങ്ങൾക്കു നേരെയാവുന്നതുമൊക്കെ വലിയ ഭീതിയാണ് പടർത്തുന്നത്. പ്രചരിക്കുന്നതിൽ അസത്യങ്ങളും അർധസത്യങ്ങളുമടങ്ങുന്ന വാർത്തകളുമുണ്ടായിരുന്നു. ഘോരശബ്ദമാണ് ഇടയ്ക്കിടെ വീണ്ടും കേൾക്കുന്നത്. വിമാനസർവീസുകൾ എന്ന് പുനരാരംഭിക്കുമെന്ന് ഒരു നിശ്ചയവുമില്ലാത്തതാണ് വലിയ പ്രതിസന്ധി. ADVERTISEMENT Go AD-FREE
ഭയപ്പെടേണ്ടതൊന്നുമില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും തന്നെയാണ് ഭരണകൂടം വെളിപ്പെടുത്തുന്നത്. എന്നാൽ അടുത്ത നിമിഷത്തിലെന്തു സംഭവിക്കുമെന്ന ഭീതിയാണെങ്ങും. മുൻകരുതലായി ഭക്ഷണ സാധനങ്ങളടക്കമുള്ള കരുതിവെപ്പിന്റെ തിടുക്കവുമുണ്ട്. ഇന്നലെ സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണനുഭവപ്പെട്ടത്. സാധനങ്ങളുടെ ലഭ്യതയെ ബാധിക്കുമെന്ന ആശങ്ക പടർന്നിട്ടുണ്ട്. ആമസോൺ അടക്കുള്ള വിതരണ ശൃംഖലകൾ വിതരണം നിർത്തി’– അദ്ദേഹം പറഞ്ഞു. English Summary:
A kasargod native\“s ordeal in Dubai highlights the sleepless nights and palpable fear experienced during the Iran-Israel conflict. He describes the terrifying sounds of missiles, widespread panic buying, and the crippling uncertainty after his flight back to Kannur was cancelled. |
|