കൊച്ചി ∙ യുവതിയുടെ പരാതിയിൽ യുവ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്.
ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകനാണ് ചിദംബരം.
JUST IN
-
2 MINUTES AGO ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ് Latest News
-
8 MINUTES AGO മിസൈലുകളുടെ ഘോരശബ്ദം, പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുകൾ; മടക്കയാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുന്നതിനിടെ... Kasargod
-
24 MINUTES AGO നാടൊരുങ്ങി; ഒരു പകലും രാവും കടന്നാൽ പൊങ്കാല: ചന്ദ്രഗ്രഹണമായതിനാൽ ദർശനത്തിന് ക്രമീകരണങ്ങൾ Thiruvananthapuram
VIEW MORE
English Summary:
Sexual assault case on Chidambaram: Sexual assault case filed against Manjummel boys director Chidambaram based on woman\“s complaint. Police investigating the alleged trespass and misconduct with sexual intent. |