ദുബായ് ∙ യുഎസ് – ഇസ്രയേൽ ആക്രമണത്തിനുള്ള ഇറാൻ തിരിച്ചടിയിൽ നടുങ്ങി ഗൾഫ് രാജ്യങ്ങൾ. ഒമാൻ ഒഴികെയുള്ള 5 ഗൾഫ് രാജ്യങ്ങളിലേക്കും തുടരെ മിസൈൽ വർഷിച്ച ഇറാന്റെ പ്രത്യാക്രമണം ഇന്നും തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ നടന്ന ആക്രമണത്തിൽ ഇതുവരെ 2 പേർ കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകൾക്ക് പരുക്കേറ്റ്.
What you should read next
കൺമുന്നിൽ പുക തുപ്പി മിസൈലുകൾ; കെട്ടിടങ്ങൾ കുലുങ്ങി, പേടിച്ചുവിറച്ചു: ആശങ്കയിൽ ഗൾഫിലെ പ്രവാസികൾ, കർശന വിലക്ക്! Gulf News
അബുദാബിയിൽ മിസൈൽ ഷെൽ പതിച്ച് പാക്കിസ്ഥാൻ പൗരനും ഇന്നലെ രാത്രി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരനുമാണ് മരിച്ചത്. ദുബായ് രാജ്യാന്തര വിമാനത്താവളവും ആക്രമിക്കപ്പെട്ടു. ആർക്കും ആളപായമില്ല. ടെർമിനൽ മൂന്നിലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയും ആക്രമണം ഉണ്ടായത്.
ദുബായിയുടെ പ്രതീകങ്ങളിൽ ഒന്നായ അത്യാഢംബര ഹോട്ടൽ ബുർജ് അൽ അറബും ആക്രമിക്കപ്പെട്ടു. മിസൈൽ ഭാഗങ്ങൾ വീണ് ഹോട്ടലിനു കേടുപാടുകൾ സംഭവിച്ചു. ദുബായിലെ തന്ത്രപ്രധാനമായ ജബൽ അലി തുറമുഖവും ആക്രമണം നേരിട്ടു. തീപിടിത്തം ഉണ്ടായി. ദുബായിയുടെയും അബുദാബിയുടെയും ജനവാസ മേഖലയ്ക്കു മുകളിലാണ് മിസൈൽ പ്രതിരോധം നടക്കുന്നത്. ജനങ്ങൾ ഭീതിയിലാണ്. അരമണിക്കൂർ ഇടവിട്ട് ഉഗ്ര സ്ഫോടന ശബ്ദം ദുബായിലും അബുദാബിയിലും കേൾക്കാം.
ഇറാൻ ആക്രമണം
ഖത്തറിനു നേരെ 63 മിസൈലുകളും 11 ഡ്രോണുകളും
ബഹ്റൈനു നേരെ 45 മിസൈലുകളും 9 ഡ്രോണുകളും
യുഎഇക്കു നേരെ 137 മിസൈലുകളും 209 ഡ്രോണുകളും
ADVERTISEMENT Go AD-FREE
ആഭ്യന്തര മന്ത്രാലയത്തിന്റെ സന്ദേശം മൊബൈൽ ഫോണുകളിൽ തുടരെ എത്തുന്നുണ്ട്. വീടുകൾക്ക് വെളിയിൽ ഇറങ്ങരുതെന്നും ജനലുകൾക്കു സമീപം നിൽക്കരുതെന്നും ബാൽക്കണികളിൽ പോകരുതെന്നും സന്ദേശത്തിൽ പറയുന്നു. യുഎഇയും ബഹ്റൈനുമാണ് ഏറ്റവും രൂക്ഷമായ ആക്രമണം നേരിടുന്നത്. ബഹ്റൈനിൽ വൻകിട പാർപ്പിട സമുച്ചയങ്ങളിൽ അടക്കം ആക്രമണം ഉണ്ടായി. മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നൂറു കണക്കിന് ആളുകൾക്കു പരുക്കുണ്ട്. ബഹ്റൈനിൽ നിന്നുള്ള ദൃശ്യം.
ദുബായിയുടെയും അബുദാബിയുടെയും രാജ്യാന്തര വിമാനത്താവളങ്ങൾ ആക്രമിക്കപ്പെട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനം പൂർണമായും നിർത്തി. രാജ്യത്ത് ഡ്രോൺ, പാരഗ്ലൈഡിങ് പറത്തലുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇറാന്റെ മിസൈൽ വർഷം ദുബായുടെ ആകാശത്ത് ദൃശ്യമായപ്പോൾ. ചിത്രം: എഎഫ്പി
കുവൈത്തിലും ഖത്തറിലും സൗദിയിലും രാത്രി വൈകിയും ആക്രമണം തുടരുന്നു. വിമാനത്തിന്റേതു പോലെയുള്ള ഇരമ്പലുകൾ എവിടെയും കേൾക്കാം. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്. പിന്നീട് ഇത് മറ്റു കേന്ദ്രങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളുടെ സ്വന്തം സൈനിക താവളങ്ങളെയും ലക്ഷ്യമാക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ നഗര പ്രദേശത്ത് കനത്ത ഷെല്ലിങ് നടന്നു. കറുത്ത പുകച്ചുരുളുകളാണ് നഗരമെങ്ങും. ഇതിന്റെ വ്യാപ്തി വ്യക്തമല്ല. ADVERTISEMENT Go AD-FREE
ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിനു പുറപ്പെട്ട ഇന്ത്യൻ ടീം ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. ഒളിംപ്യൻ പി.വി. സിന്ധു ഉൾപ്പടെ സംഘത്തിലുണ്ട്. സുരക്ഷിതരാണെന്ന സന്ദേശമാണ് അദ്യഘട്ടത്തിൽ അവർ നൽകുന്നത്.
യുഎഇയിൽ നാളെ മുതൽ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും ഉണ്ടാവുക. ഓഫിസുകളുടെ പ്രവർത്തനങ്ങളും വർക്ക് ഫ്രം ഹോമിലേക്കു മാറിയേക്കും.
What you should read next
ആകാശത്ത് മിന്നൽ പോലെ ആറേഴ് മിസൈൽ, നിലം തൊടാൻ കഴിഞ്ഞില്ല; വല്ലാത്ത കാഴ്ച: നടുക്കത്തിൽ മലയാളി യുവാവ് Gulf News
ഖത്തറിനു നേരെ 63 മിസൈലുകളും 11 ഡ്രോണുകളുമാണ് ഇറാൻ അയച്ചത്. ബഹ്റൈനു നേരെ 45 മിസൈലുകളും 9 ഡ്രോണുകളും ആക്രമണം നടത്തി. യുഎഇക്കു നേരെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ആക്രമണം നടത്തിയത്. കുവൈത്തും ഖത്തറും ഇറാന്റെ നയതന്ത്ര പ്രതിനിധികളെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ADVERTISEMENT GO AD-FREE English Summary:
Iran\“s retaliation against US-Israel attacks has rattled Gulf nations, with missile strikes continuing across several countries. The ongoing conflict has resulted in casualties and widespread fear among residents, impacting critical infrastructure like airports and ports.