search

ബഹ്റൈനിൽ മിസൈൽ വീണത് സുപ്രധാന സേനാതാവളത്തിൽ; സിറിയയിൽ 4 മരണം

cy520520 3 hour(s) ago views 1050
  



മനാമ ∙ ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണത്തിന് ഇരയായത് യുഎസിന്റെ സുപ്രധാന സേനാതാവളം. മനാമയിലെ യുഎസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് (നേവ്സെന്റ്) ആസ്ഥാനത്താണ് മിസൈൽ പതിച്ചത്. യുഎസിന്റെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനവും ഇതുതന്നെ. അതേ സമയം, നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തതയില്ല. പേർഷ്യൻ ഗൾഫ്, ചെങ്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ നാവികനീക്കങ്ങളുടെ ചുമതലയാണ് കമാൻഡിനുള്ളത്. 47 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ കംബൈൻഡ് മറൈൻ ഫോഴ്സസിന്റെ ആസ്ഥാനവും ഇവിടെയാണ്. മിസൈൽ വീണ് കെട്ടിടഭാഗങ്ങൾ ചിതറിത്തെറിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
What you should read next

  • IRAN-ISRAEL CONFLICT ‘അമേരിക്ക, കുഴപ്പത്തിൽ വീഴരുത്, ഇത് നിങ്ങളുടെ യുദ്ധമല്ല’ Latest News
      

         
    •   
         
    •   
        
       


തെക്കൻ സിറിയയിൽ സ്വീഡ നഗരത്തിലെ ഒരു കെട്ടിടത്തിൽ ഇറാന്റെ മിസൈൽ പതിച്ച് 4 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡാറാ പ്രവിശ്യയിലെ ക്യുനീട്ര നഗരത്തിലും യാർമുക്കിലും തകർന്ന മിസൈൽ ഭാഗങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. ഡമാസ്കസിലെങ്ങും പോർവിമാനങ്ങളുടെ ശബ്ദം തുടരെ കേൾക്കുന്നുണ്ട്. ആകാശത്തെങ്ങും മിസൈൽവേധ മിസൈലുകൾ പായുന്നതും കാണാമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  
JUST IN


  • 48 SECONDS AGO   IRAN-ISRAEL CONFLICT ബഹ്റൈനിൽ മിസൈൽ വീണത് സുപ്രധാന സേനാതാവളത്തിൽ; സിറിയയിൽ 4 മരണം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   ഒരേ ദിവസം കാമുകനും വഴിയാത്രക്കാരനും പീഡിപ്പിച്ചു; യുവതിയെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 4 MINUTES AGO   IRAN-ISRAEL CONFLICT ‘അമേരിക്ക, കുഴപ്പത്തിൽ വീഴരുത്, ഇത് നിങ്ങളുടെ യുദ്ധമല്ല’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iran - Israel Conflict: A key US military base in Bahrain was the target of an Iranian missile attack. The missile struck the headquarters of the US Naval Forces Central Command in Manama. This is also the headquarters of the US Fifth Fleet.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163991