search

ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം: ‘ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചു’

cy520520 1 hour(s) ago views 953
  



വാഷിങ്ടൻ ∙ യുഎസ് - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്.
What you should read next

  • LIVE IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടു? നിരവധി സൂചനകളെന്ന് നെതന്യാഹു; \“ജോലി പൂർത്തിയാക്കാൻ\“ ഇറാൻ ജനതയോട് ആഹ്വാനം Latest News
      

         
    •   
         
    •   
        
       
  

‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനയിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമനയിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പൊലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.  
LIVE UPDATES

SHOW MORE

JUST IN


  • 23 MINUTES AGO   LIVE IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടെന്ന് ട്രംപ്; ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപനം: ‘ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചു’ Latest News
      

         
    •   
         
    •   
        
       

  • 3 HOURS 28 MINUTES AGO   LIVE IRAN-ISRAEL CONFLICT ഖമനയി കൊല്ലപ്പെട്ടു? നിരവധി സൂചനകളെന്ന് നെതന്യാഹു; \“ജോലി പൂർത്തിയാക്കാൻ\“ ഇറാൻ ജനതയോട് ആഹ്വാനം Latest News
      

         
    •   
         
    •   
        
       

  • 3 HOURS 53 MINUTES AGO   IRAN-ISRAEL CONFLICT ബഹ്റൈനിൽ മിസൈൽ വീണത് സുപ്രധാന സേനാതാവളത്തിൽ; സിറിയയിൽ 4 മരണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ayatollah Ali Khamenei: United States President Donald Trump says Iran Supreme Leader Ayatollah Ali Khamenei is dead after Israeli-US attacks on Iran. Trump wrote in a post on his Truth Social platform that 86-year-old Khamenei was killed in the joint US-Israeli strikes, which began early on Saturday.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163997