ദുബായ് ∙ പാം ജുമൈറയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കിയതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. അടിയന്തര കർമ്മസേന ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.
What you should read next
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരുക്ക് Gulf News
കെട്ടിടത്തിലുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ പരുക്കേറ്റ നാല് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും, തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും നിർദ്ദേശമുണ്ട്. സാഹചര്യം വിലയിരുത്തി തുടർന്നുള്ള വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും. English Summary:
Dubai Palm Jumeirah fire incident has prompted enhanced security measures as confirmed by Dubai authorities. The immediate dispatch of an emergency response team secured the area and the Dubai Civil Defense has fully controlled the blaze, with four injured individuals receiving hospital treatment.