തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകാശ് സിങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് കാലാവധി നീട്ടിയത്. 30.06.2026ല്‍ വിരമിക്കേണ്ടിയിരുന്ന റവാഡ ചന്ദ്രശേഖറിന് 30.06.2027വരെയാണ് കാലാവധി നീട്ടി നൽകിയത്.
What you should read next
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ Latest News
ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ചന്ദ്രശേഖർ 1991 ബാച്ചിലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്.
പൊലീസ് വകുപ്പിൽ 51 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തുല്യ എണ്ണം തസ്തികകൾ അപ്‌ഗ്രേഡ് ചെയ്ത് 4 സബ് ഇൻസ്‌പെക്ടർ ഡ്രൈവർ, 12 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ എന്നിങ്ങനെ 51 അധിക തസ്തികകൾ സൃഷ്ടിക്കും. പ്രമോഷൻ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീഡർ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് പുതിയ തീരുമാനം.
ഇതുകൂടാതെ, ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂർ പൊലീസ് റൂറൽ ജില്ലയിൽ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗർപ്രിന്റ് ബ്യൂറോ സ്ഥാപിക്കാൻ തീരുമാനിച്ചു. ടെസ്റ്റർ ഇൻസ്‌പെക്ടർ - 1, ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ട് - 2, ഫിംഗർപ്രിന്റ് സെർച്ചർ - 1 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിക്കുക. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി നീട്ടി; മന്ത്രിസഭായോഗ തീരുമാനം Latest News
18 MINUTES AGO എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്; കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി Latest News
30 MINUTES AGO ചിത്രം വ്യക്തം, സെമി കളിക്കാൻ പാക്കിസ്ഥാന് വലിയ ലക്ഷ്യം; ശ്രീലങ്ക 147 പിന്നിട്ടാൽ ജയിച്ചിട്ടും കാര്യമില്ല Cricket
VIEW MORE
English Summary:
Ravada Chandrashekhar\“s tenure as State Police Chief extended for one more year. New posts also created in the police department to implement the Supreme Court order.