search

എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്; കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി

cy520520 1 hour(s) ago views 356
  



തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അര്‍ഹമായ 50 ശതമാനം സർവീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വ്യവസായ ട്രൈബൂണല്‍. പിരിച്ചുവിട്ട 3500 ല്‍ അധികം എം പാനലുകാരെ തിരിച്ചെടുത്ത് അവരെ പിരിച്ചുവിട്ട അന്ന് മുതല്‍ പുനര്‍ നിയമനം നല്‍കുന്ന കാലയളവു വരെ 50 ശതമാനം വേതനം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ട്രൈബൂണല്‍ ജഡ്ജി സ്മിത ജാക്‌സണ്‍.കെ.ജെയാണ് കേസ് പരിഗണിച്ചത്.
What you should read next

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്‍ഷന്‍; ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ Latest News
      

         
    •   
         
    •   
        
       


ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷം 249 ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട എം പാനലുകാരെയാണ് ഈ ഉത്തരവ് പ്രകാരം തിരിച്ചെടുത്ത് ആനുകൂല്യം നല്‍കേണ്ടത്. ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കെഎസ്ആര്‍ടിസി കേസ് വിചാരണയില്‍ എം പാനലുകാരുടെ വിവരങ്ങള്‍ ബോധപൂർവം മറച്ചു വച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഹൈക്കോടതിയാണ് വ്യവസായ ട്രൈബ്യൂണലിനെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദേശം നൽകിയത്. തിരിച്ചെടുക്കലും ഇതുവരെയുളള വേതനം നൽകലും കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യതയാകും. ഹൈക്കോടതി വിധിക്ക് എതിരായ ഉത്തരവായതിനാൽ നിയമോപദേശം തേടി തുടർനടപടിയെടുക്കാനാകും കെഎസ്ആർടിസി തീരുമാനം.
JUST IN


  • 1 MINUTE AGO   എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്; കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ചിത്രം വ്യക്തം, സെമി കളിക്കാൻ പാക്കിസ്ഥാന് വലിയ ലക്ഷ്യം; ശ്രീലങ്ക 147 പിന്നിട്ടാൽ ജയിച്ചിട്ടും കാര്യമില്ല Cricket
      

         
    •   
         
    •   
        
       

  • 17 MINUTES AGO   തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ Alappuzha
      

         
    •   
         
    •   
        
       
VIEW MORE
English Summary:
KSRTC to Reinstate M-Panel Staff: KSRTC M-Panel reinstatement has been ordered by the Industrial Tribunal, requiring the corporation to re-hire over 3,500 terminated employees with 50% of their eligible service benefits. This decision poses a significant financial challenge for KSRTC, which may now seek further legal advice.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163986