കോഴിക്കോട് ∙ ഇറാൻ – ഇസ്രയേൽ സംഘർഷത്തിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും വാർത്തകൾ കൂടി പുറത്തുവന്നതോടെ ഗൾഫിലെ പ്രവാസികളുടെ സുരക്ഷയിൽ ആശങ്കയുമായി കേരളത്തിലെ ബന്ധുക്കൾ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ഗൾഫിലേക്കും തിരിച്ചുമുള്ള യാത്രകൾ മുടങ്ങിയതും പ്രവാസി മലയാളികളെയും ബന്ധുക്കളെയും വലച്ചു. റമസാൻ നോമ്പുകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ സംഘർഷം മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങി മലബാർ മേഖലയിലാകെ ആശങ്കയുടെ കരിനിഴൽ പരത്തി. ഗൾഫിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും വിഡിയോ കോളിലൂടെയും ബന്ധപ്പെട്ടാണ് നാട്ടിലുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
What you should read next
- IRAN-ISRAEL CONFLICT ഒരു യുദ്ധത്തിന്റെ തുടക്കമോ?; സംഘർഷം നീങ്ങുന്നത് എവിടേക്ക്?; പ്രധാന വിവരങ്ങൾ അറിയാം Latest News
∙ സംഘർഷം പടരുമോ എന്ന് ആശങ്ക
പ്രവാസികൾ ഉൾപ്പെട്ട ഗ്രൂപ്പുകളിൽ ടെക്സ്റ്റ് മെസേജുകളിലും നിറയുന്നത് സംഘർഷം വൻയുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയാണ്. ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് യുഎഇയിലും മറ്റും വാട്സാപ് വോയിസ് വിഡിയോ കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ ബോട്ടിം, വോയികോ തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചാണ് പലരും തമ്മിൽ ബന്ധപ്പെടുന്നത്. പ്രവാസികളിൽ പലരും സുരക്ഷിതരാണെന്നും അതാതിടത്തെ ഭരണകൂടം അപ്പപ്പോൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് തുടരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
സംഘർഷ വാർത്തകളിലേക്കാണ് വിമാനമിറങ്ങിയതെന്ന് വെള്ളിയാഴ്ച കേരളത്തിൽ നിന്ന് മസ്കത്തിലേക്ക് പോയ കണ്ണൂർ സ്വദേശിയായ പി.പി.മധു പറഞ്ഞു. മസ്കത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. എന്നാൽ എല്ലാവർക്കും സംഘർഷം പടരുമോ എന്ന ആശങ്കയുമുണ്ട്. – മസ്ക്കത്തിൽ നിന്ന് മധു മനോരമ ഓൺലൈനോട് പറഞ്ഞു. ഇറാനുമായും യുഎസുമായും മധ്യസ്ഥത വഹിക്കുന്ന രാജ്യമായതിനാലാണ് ഒമാനിലെ മസ്ക്കത്തിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തത് എന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു. ADVERTISEMENT Go AD-FREE
∙ മുടങ്ങി മടക്കയാത്ര, മടങ്ങി പ്രവാസികൾ
നാദാപുരം ഉമ്മത്തൂർ സ്വദേശിയും ഇൻകാസ് ഖത്തർ നാദാപുരം മണ്ഡലം പ്രസിഡന്റുമായ അൻസാർ കൊല്ലാടൻ ഖത്തർ വിമാനം റദ്ദാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മടങ്ങി. ഉമ്മ മരിച്ചതിനെ തുടർന്നാണ് അൻസാർ നാട്ടിൽ എത്തിയത്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഒപ്പമുള്ള പലർക്കും വിമാനക്കമ്പനി റീഫണ്ട് നൽകിയെന്നും മറ്റുള്ളവർക്ക് മാർച്ച് നാലിനു ശേഷമുള്ള സ്ഥിതിഗതി പരിഗണിച്ച് യാത്രാ ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാനുള്ള സൗകര്യം നൽകുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംഘർഷ സാഹചര്യങ്ങളിൽ സുരക്ഷ പരിഗണിച്ച് എല്ലാവരും യാത്ര ഒഴിവാക്കണമെന്നും പ്രത്യേക സാഹചര്യത്തിന്റെ സമ്മർദം ഉൾക്കൊള്ളണമെന്നും അദ്ദേഹം മനോരമ ഓൺലൈനോട് പറഞ്ഞു.കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായ്, ജിദ്ദ, സൗദി എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും സ്പൈസ് ജെറ്റിന്റെ ദുബായ് വിമാനവും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹമദ് ഇന്റർനാഷനൽ എയർപോർട്ട്, അൽ–ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ ഫ്ലൈറ്റുകളും റദ്ദാക്കിയ സർവീസുകളിൽ ഉൾപ്പെടുന്നു.
What you should read next
- IRAN-ISRAEL CONFLICT ഇറാന്‍–ഇസ്രയേൽ സംഘർഷം; ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും Latest News
∙ ടിന്നിൽ ഭക്ഷണം, ഒരുക്കി ടോർച്ചും കുടിവെള്ളവും
അമേരിക്കൻ സൈനിക താവളങ്ങളായ യുഎഇയിലെ അൽ ദഫ്ര, ഖത്തറിലെ അൽ ഉദൈദ്, സൗദിയിലെ പ്രിൻസ് സുൽത്താൻ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലകൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമെന്നാണ് സൗദിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോൾ അറിഞ്ഞതെന്ന് കോഴിക്കോട്ട് സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന സന്തോഷ് കുമാർ പറഞ്ഞു. യുദ്ധം ആസന്നമാണെന്ന വിവരം അറിഞ്ഞതോടെ ഇറാനിലും മറ്റും ദിവസങ്ങൾക്കു മുൻപ് തന്നെ ടിന്നിൽ അടച്ച ഭക്ഷണങ്ങൾ, ടോർച്ചുകൾ, കുടിവെള്ളം എന്നിവ പലരും വാങ്ങി സൂക്ഷിച്ചതായാണ് ഇറാനിൽ സുഹൃത്തുക്കളുളള ചില സൗദി പൗരന്മാർ പറഞ്ഞതെന്ന് വയനാട്ടിലെ പനമരത്ത് നിന്ന് സൗദിയിലുളള ജോബി ജോൺ പറഞ്ഞു. പേർഷ്യയിലെ പുതുവർഷമായ നൗറൂസിന് ആഘോഷത്തിൽ ആകേണ്ട സമയത്താണ് യുദ്ധഭീതി ഇറാനിൽ ദുരന്തസമാനമായ സാഹചര്യം സൃഷ്ടിച്ചത്. ADVERTISEMENT Go AD-FREE
∙ എങ്ങും സൈറൻ, മൊബൈൽ സന്ദേശങ്ങൾ
കുവൈത്തിൽ പലയിടത്തും സൈറൻ മുഴങ്ങുകയാണ്. മിസൈലുകൾ നിർജീവമാക്കുന്ന വാർത്തകളും വരുന്നുണ്ട്. മൊബൈലുകളിൽ അലർട്ട് സന്ദേശങ്ങൾ വരുന്നുണ്ട്. യുദ്ധസാഹചര്യം മുൻനിർത്തി പലരും ആവശ്യസാധനങ്ങൾ മുറികളിൽ കൂടുതലായി എത്തിച്ചിട്ടുണ്ടെന്ന് കുവൈത്തിലുള്ള മലപ്പുറം മമ്പാട് സ്വദേശി ഷൗക്കത്തലി പറഞ്ഞു.
∙ ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം
സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ് ഹെൽപ്പ്ഡെസ്ക് തുടങ്ങി. സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നമ്പറുകളായ +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാം. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും നോർക്ക അധികൃതർ അറിയിച്ചു. View this post on Instagram
A post shared by Manorama Online (@manoramaonline) ADVERTISEMENT GO AD-FREE
JUST IN
-
20 MINUTES AGO IRAN-ISRAEL CONFLICT ‘ആകെ ആശ്വാസം അവരുടെ ഫോൺവിളികൾ’; ‘ടിന്നിൽ ഭക്ഷണം, ടോർച്ച്, കുടിവെള്ളം’ കരുതുക! മടക്കയാത്ര റദ്ദാക്കി പ്രവാസികൾ Latest News
-
25 MINUTES AGO തുടർച്ചയായി പൂജ്യത്തിനു പുറത്തായാലും ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കില്ല, ആ ഉറപ്പ് അഭിഷേകിന് ലഭിച്ചു Cricket
-
28 MINUTES AGO വയനാട്ടില്‍ മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകള്‍ കൈമാറി; നിറകണ്ണുകളോടെ ഏറ്റുവാങ്ങി ദുരന്തബാധിതരുടെ കുടുംബങ്ങൾ Wayanad
VIEW MORE
English Summary:
The Iran-Israel conflict has raised concerns for the safety of Malayali expatriates in the Gulf, disrupting travel plans and prompting many to stock up on essential supplies. Authorities have set up help desks, and families in Kerala are relying on phone calls to stay connected with their loved ones. |
|