search

പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ;വിമാനങ്ങളൊഴിഞ്ഞ് ഇറാന്റെ ആകാശം, വിമാനങ്ങൾ നിരീക്ഷിച്ച് ആയിരങ്ങൾ

deltin33 3 hour(s) ago views 680
  



പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത മിസൈൽ ആക്രമണം. ശനിയാഴ്ച പുലർച്ചെയായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ നീക്കം. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപമുള്ള മേഖലകളിലടക്കം മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതം പൂർണ്ണമായും താറുമാറായി

  • ഇറാന്റെ തിരിച്ചടി;യുഎസ് നേവിയുടെ എംക്യു 4സി ട്രൈറ്റണുൾപ്പെടെ ഹോർമുസ് കടലിടുക്കിൽ, ലക്ഷ്യം പ്രത്യാക്രമണങ്ങളുടെ തത്സമയ നിരീക്ഷണം Defence
      

         
    •   
         
    •   
        
       


വിമാനങ്ങളൊഴിഞ്ഞ് ഇറാന്റെ ആകാശം

ആക്രമണത്തെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപാത പൂർണ്ണമായും അടച്ചു. സിവിലിയൻ വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിട്ടു. ഫ്ലൈറ്റ് റഡാർ ദൃശ്യങ്ങളിൽ ഇറാന്റെ ആകാശത്തുനിന്ന് വിമാനങ്ങൾ പൂർണ്ണമായും ഒഴിഞ്ഞുപോയതായി കാണാം. \“പ്രതിരോധം\“ എന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോൾ, ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രയേലും വ്യോമപാത അടച്ചിരിക്കുകയാണ്. ടെൽ അവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അപായ സൈറണുകൾ മുഴങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ADVERTISEMENT Go AD-FREE

വ്യോമപാതകൾ അടച്ചതോടെ ഈ മേഖലയിലൂടെ പറക്കുകയായിരുന്ന നിരവധി സിവിലിയൻ വിമാനങ്ങൾ അടിയന്തരമായി വഴിതിരിച്ചുവിടേണ്ടി വന്നു. ഫ്ലൈറ്റ് റഡാറിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന വിമാനങ്ങൾ ഇവയാണ്:

  • ഇന്ന് പടിഞ്ഞാറൻ മാനത്ത് ഒരു \“അപൂര്‍വ ഗ്രഹ വിന്യാസം, ശാസ്ത്രദിനത്തിലെ \“ആകാശത്തള്ള്\“! യാഥാർഥ്യമെന്ത്? Science
      

         
    •   
         
    •   
        
       


UAE59 (Emirates): ദുബായിൽ നിന്ന് ഹാംബർഗിലേക്ക് പറക്കുകയായിരുന്ന ഈ വിമാനം ഇറാൻ വ്യോമപാത അടച്ചതോടെ റൂട്ട് മാറ്റാൻ നിർബന്ധിതമായി. 49,000-ത്തിലധികം പേരാണ് ഈ വിമാനത്തിന്റെ സഞ്ചാരം തത്സമയം നിരീക്ഷിക്കുന്നത്.

4XABF: ടെൽ അവീവിൽ നിന്ന് പുറപ്പെട്ട ഈ വിമാനം നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെയാണ് സഞ്ചരിക്കുന്നത്. 20,000-ത്തോളം പേർ ഈ ഫ്ലൈറ്റ് ട്രാക്ക് ചെയ്യുന്നു. ADVERTISEMENT Go AD-FREE

VVPE661: അബുദാബിയിൽ നിന്ന് പുറപ്പെട്ട ഈ വിമാനവും സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തിയിട്ടില്ല.

QTR8257 (Qatar Airways): ദോഹയിൽ നിന്നുള്ള ഈ കാർഗോ വിമാനവും നിലവിൽ ആഗോളതലത്തിൽ കൂടുതൽ ആളുകൾ ട്രാക്ക് ചെയ്യുന്ന വിമാനങ്ങളിൽ ഒന്നാണ്.
What you should read next

  • 200എംപി ക്യാമറയുമായി ഗാലക്സി എസ്26 സീരിസ്, സർവം എഐ മയം!; എന്താണ് പ്രൈവസി ഡിസ്‌പ്ലെ? Technology
      

         
    •   
         
    •   
        
       


ആക്രമണത്തിന്റെ ലക്ഷ്യം ADVERTISEMENT GO AD-FREE

ആയത്തുള്ള അലി ഖമനയിയുടെ ഓഫീസിന് സമീപം സ്ഫോടനങ്ങൾ നടന്നുവെങ്കിലും, 86 വയസ്സുകാരനായ അദ്ദേഹം ആ സമയത്ത് ഓഫീസിലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. മാസങ്ങളായി ആസൂത്രണം ചെയ്ത നീക്കമാണിതെന്ന് ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിലവിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. English Summary:
Iran Israel missile attack has plunged West Asia into a state of intense war fear. This shocking development occurred early Saturday morning with reports of missiles hitting areas near the office of Iran\“s Supreme Leader Ayatollah Ali Khamenei, causing widespread disruption to air traffic.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477422