search

‘കേരള സ്റ്റോറി 2’ കാണാൻ ആളില്ല, ഷോ റദ്ദാക്കി; തിയറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Chikheang 3 hour(s) ago views 1029
  



കൊച്ചി / കോട്ടയം ∙ വിവാദമാവുകയും ഒരാഴ്ചയായി വാർത്തകളിൽ നിറഞ്ഞു നിന്നിട്ടും ‘കേരള സ്റ്റോറി 2’വിന് തണുപ്പൻ പ്രതികരണം. ആളില്ലാത്തതിനാൽ നഗരത്തിലെ തിയറ്ററുകളിൽ ചില പ്രദര്‍ശനങ്ങൾ റദ്ദാക്കി. അതേസമയം, മൾട്ടിപ്ലക്സുകളിലെ തിയറ്ററുകളിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉള്ളുവെങ്കിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ചില തിയറ്ററുകൾക്കു മുന്നിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധവും അരങ്ങേറി.
What you should read next

  • ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
      

         
    •   
         
    •   
        
       


ഹൈക്കോടതി സിംഗിൾ ബഞ്ച് ചിത്രത്തിന്റെ പ്രദർശനം സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഇന്നലെ ഡിവിഷൻ ബഞ്ച് ഇത് റദ്ദാക്കിയിരുന്നു. തുടർന്ന് രാത്രി മൾട്ടിപ്ലക്സുകളിലെ 3 തിയറ്ററുകളിൽ ഓരോ ഷോ വീതം നടന്നു. ആറു പേരായിരുന്നു ഒരു ഷോയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് ഒൻപതു തിയറ്റുകളിൽ ഏതാനും ഷോകൾ വീതം പ്രദർശനം നിശ്ചയിച്ചിരുന്നു. എന്നാൽ ഏഴു പേർ മാത്രം ബുക്ക് ചെയ്തതിനാൽ എറണാകുളം ഷേണായീസിൽ 12 മണിക്ക് ഉണ്ടായിരുന്ന ഷോ റദ്ദാക്കി. കുറ‍ഞ്ഞത് 10 പേരെങ്കിലും ഉണ്ടെങ്കിലേ ഷോ നടത്തൂ എന്ന് തിയറ്ററുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

മരടിലെ ന്യൂക്ലിയസ് മാളിലുള്ള പാൻ സിനിമാസിൽ ഇന്നലെ രാത്രി പ്രദർശനം നടത്തിയത് 4 പേരുമായി. ഇന്നു രാവിലെ 10.10ന് പ്രദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഒരു ടിക്കറ്റ് പോലും വിറ്റുപോകാത്ത സാഹചര്യത്തിൽ ഷോ റദ്ദാക്കി. ഇന്നു രാത്രി 10.05നുള്ള പ്രദർശനത്തിന് ഏതാനും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇടപ്പള്ളിയിലെ ലുലു മാളിലുള്ള പിവിആർ, മരടിലെ ഫോറം മാളിലുള്ള പിവിആർ, എംജി റോഡിലുള്ള സെൻട്രൽ സ്ക്വയർ മാളിലെ സിനിപൊലീസ്, ഒബ്റോണ്‍ മാളിലെ പിവിആർ എന്നിവിടങ്ങളിൽ ഏതാനും ഷോകൾ വീതമുണ്ട്. ഇതിൽ ഒരു പിവിആറിൽ ഉച്ചയ്ക്ക് ഒരു മണിക്കുണ്ടായിരുന്ന ഷോയ്ക്ക് 20ലേറെ പേരുണ്ട്. 10 പേരിൽ കുറവാണെങ്കിൽ പ്രദർശനം റദ്ദാക്കാറാണ് പതിവെന്ന് തിയറ്ററുമായി ബന്ധപ്പെവർ വ്യക്തമാക്കി.
What you should read next

  • വായിൽ സ്വർണകരണ്ടിയുമായി പിറന്നവൾ, 400 കോടിയുടെ ആസ്തി; സംഗീതയുടെ ഹൃദയം തകർത്തത് നടിയുടെ ആ ചിത്രങ്ങൾ Movie News
      

         
    •   
         
    •   
        
       


അതേസമയം, തൃപ്പൂണിത്തുറയിലെ ന്യൂ സെൻട്രൽ ടാക്കീസിൽ ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന പ്രദർശനം ഡിവൈഎഫ്ഐ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. 12 പേർ ഇവിടെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ തിയറ്ററിനു മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ നിലയുറപ്പിച്ചതോടെ പ്രദർശനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. വൈകിട്ട് ആറു മണിക്കാണ് ഇവിടെ അടുത്ത പ്രദർശനം തീരുമാനിച്ചിരിക്കുന്നത്. ഷേണായീസ് ഉൾപ്പെടെ ഡിവൈഎഫ്ഐ പ്രതിഷേധം അരങ്ങേറിയ തിയറ്ററുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ADVERTISEMENT Go AD-FREE

കോട്ടയത്തും പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി. അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്. സിനിമ കാണാൻ 24 പേരാണ് എത്തിയിരുന്നത്. തുടർന്ന് പ്രദർശനം തടസ്സപ്പെടുത്തിയ ഇവർ സിനിമ കാണാൻ എത്തിയവരോട് ടിക്കറ്റ് നിരക്ക് തിരികെ നൽകാമെന്ന് ഉറപ്പ് നൽകി പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടു.  

ഇതിനിടയിൽ ദമ്പതികളായ കാഴ്ചക്കാർ പുറത്തിറങ്ങാൻ വിസമ്മതിച്ചത് ചെറിയ പ്രതിഷേധത്തിനിടയാക്കി. തിയറ്റർ വിടാൻ വിസമ്മതിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. തുടർന്ന് ദമ്പതികൾ പിൻവാങ്ങുകയുമായിരുന്നു. കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ വൈകുന്നേരം 5.45, രാത്രി 8.45 എന്നീ സമയങ്ങളിലുള്ള പ്രദർശനവും റദ്ദാക്കി. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘കേരള സ്റ്റോറി 2’ കാണാൻ ആളില്ല, ഷോ റദ്ദാക്കി; തിയറ്ററിൽ ഡിവൈഎഫ്ഐ പ്രതിഷേധം Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   പത്തനംതിട്ടയിൽ നിന്ന് തിരുവല്ലയ്ക്ക് 10 മിനിട്ട് മാത്രം; അതിവേഗ റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കുമോ? Pathanamthitta
      

         
    •   
         
    •   
        
       

  • 9 MINUTES AGO   മഡുറോയെ കുടുക്കിയ \“ക്ലോഡ്\“? യുദ്ധാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്ന് ആന്ത്രോപിക്; നിരോധനവുമായി ട്രംപ്, എഐ കമ്പനികളിൽ ആശങ്ക Technology
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Kerala Story\“ Shows Cancelled Across Kerala : \“The Kerala Story\“ faces a poor audience response in Kerala, leading to multiple cancelled shows due to low attendance. DYFI stages protests, further disrupting screenings in Kochi and Kottayam.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168499