search

തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം തുറമുഖത്ത് മീൻമുട്ട തേടിപ്പോയ ഉദ്യോഗസ്ഥർക്ക് നിരാശ

Chikheang 3 hour(s) ago views 1017
  



തിരുവനന്തപുരം ∙ വിഴിഞ്ഞത്തെ ഹോട്ടലിലെത്തുന്ന മീൻമുട്ടയുടെ ഉറവിടം തേടി തമിഴ്നാട്ടിലേക്കു പോയ ഭക്ഷ്യ സുരക്ഷാ വിഭാഗം നിരാശരായി. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം രണ്ടു പേർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിനാണ് കേരളത്തിൽ നിന്നുള്ള സംഘം തമിഴ്നാട്ടിലേക്കു പോയത്. തേങ്ങാപ്പട്ടണം തുറമുഖത്താണ് തമിഴ്നാട് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സഹകരണത്തോടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഈ പ്രദേശത്തെ തീരത്ത് എത്തിച്ച വലിയ മീനുകളുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാനായി ശേഖരിച്ചെങ്കിലും മീൻമുട്ടയോ സംശയിക്കപ്പെടുന്ന മറ്റു മീൻ സാംപിളുകളോ ലഭിച്ചില്ല.  

മത്സ്യ സംസ്കരണശാലകളിൽ നിന്നു പുറന്തള്ളുന്ന മീൻമുട്ടയാണ് കേരളത്തിലെ ചില ഹോട്ടലുകളിൽ എത്തിക്കുന്നത് എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരുടെ പിന്തുണ തേടിയത്. എന്നാൽ, അത്തരം പ്രദേശങ്ങളിലൊന്നും പരിശോധനയ്ക്ക് കേരളത്തിലെ സംഘത്തെ കൊണ്ടു പോയില്ലെന്നാണു വിവരം.  

സാംപിൾ ശേഖരിച്ചത് നേരിട്ട് കടലിൽ നിന്നെത്തിച്ച മീനിൽ നിന്നാണ്. ഈ തുറമുഖത്തെ രേഖകളിൽ അടുത്ത ദിവസങ്ങളിലൊന്നും മീൻമുട്ട വേർതിരിച്ചതായി രേഖപ്പെടുത്തിയിട്ടുമില്ല. മുൻപ് മീൻമുട്ട വിൽപന നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വിവരങ്ങളൊന്നും ലഭിക്കാതെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം മടങ്ങിയത്.
  English Summary:
Vizhinjam food safety officials, searching for the source of fish eggs found in a hotel, traveled to Tamil Nadu following two deaths linked to a Vizhinjam hotel. Their investigation at Thengapattanam port, in collaboration with Tamil Nadu food safety authorities, did not yield any fish eggs or suspicious samples, despite receiving intelligence about fish processing units being a potential source.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168487