കണ്ണൂർ / പത്തനംതിട്ട / തിരുവനന്തപുരം ∙ കെഎസ്‌യു പ്രതിഷേധത്തിനിടെ കഴുത്തിനു ക്ഷതമേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തി. ഡോക്ടർമാർ 4 ദിവസം പൂർണ വിശ്രമം നിർദേശിച്ചെന്നും മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവച്ചെന്നുമാണ് അറിയിപ്പ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർചികിത്സ നിർദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇന്നലെ പുലർച്ചെ നാലിനാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. അതേസമയം, മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
What you should read next
- LIVE വീണയുടെ സെൽഫിയിൽ അന്വേഷണം; വിമാനം കിട്ടിയില്ല, പകരം കാർ; മന്ത്രി വീട്ടിലെത്തി Latest News
പോലീസിന്റെ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. ശേഷം, തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വാദം നടക്കുമെന്നാണ് വിവരം. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേരാണ് കണ്ണൂർ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്നത്. അതിനിടെ, വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവിന്‍റെ വടകര തോടന്നൂരിലെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് പ്രതികളെ പിടികൂടില്ലെന്ന് യുഡിഎഫ് ആരോപിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു.
LIVE UPDATES
SHOW MORE
JUST IN
-
5 MINUTES AGO 20 മിനിറ്റിൽ ചെന്നൈ നഗരം മറികടക്കാം; 2,100 കോടി ചെലവിൽ 15 കിലോമീറ്റർ മേൽപാത Chennai News
-
11 MINUTES AGO LIVE ആരോഗ്യമന്ത്രിക്ക് 4 ദിവസം പൂർണവിശ്രമം; കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും Latest News
-
31 MINUTES AGO ദേശീയപാത 66 ൽ എത്തുന്നവർ കൊല്ലം – തേനി ദേശീയപാതയിൽ പോയി തിരിച്ചു വരണം; റോഡ് വികസനം ഇങ്ങനെ! Kollam
VIEW MORE
English Summary:
Veena George Injury: Veena George protest injury is the primary focus as the Kerala Health Minister was discharged from Pariyaram Medical College after the incident and has been advised complete rest. In a related development, the bail plea for KSU activists is under court consideration, and the UDF has announced protests over a separate attack. |