search

‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ; പത്തിൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടിയാൽ രാഷ്ട്രീയം വിടും’

Chikheang 3 hour(s) ago views 901
  



ന്യൂഡൽഹി∙ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മദ്യനയക്കേസിൽ കുറ്റവിമുക്തനായ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ബിജെപിക്ക് പത്തിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ താൻ രാഷ്ട്രീയം വിടുമെന്ന് അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് മണിക്കൂറുകൾക്കു പിന്നാലെയാണു അരവിന്ദ് കേജ്‍രിവാൾ ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. ‘‘ഞാൻ മോദിയെ വെല്ലുവിളിക്കുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഡൽഹിയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ. പത്തിൽ കൂടുതൽ സീറ്റുകൾ നിങ്ങൾക്ക് ലഭിച്ചാൽ ഞാൻ രാഷ്ട്രീയം വിടും. ഡൽഹിയിലെ ജനങ്ങൾ നിങ്ങളെക്കൊണ്ട് മടുത്തു’’ – കേജ്‍രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  
What you should read next

  • മദ്യനയക്കേസ്: കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കേജ്‍രിവാൾ Latest News
      

         
    •   
         
    •   
        
       


ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും അവർ രാജ്യത്തോട് മാപ്പ് പറയണമെന്നും കേജ്‍രിവാൾ ആവശ്യപ്പെട്ടു. പണമല്ല, സത്യസന്ധതയാണ് താൻ സമ്പാദിച്ചതെന്നും കേജ്‍രിവാൾ വിശദീകരിച്ചു. കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പരാമർശങ്ങള്‍ക്ക് എതിരെയും കേജ്‌രിവാൾ വിമർശനം ഉന്നയിച്ചു. ജയിലിൽ പോയ കോൺഗ്രസ് നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടിയ കേജ്‍രിവാൾ, കോൺഗ്രസിന് യാതൊരുവിധ നാണമില്ലെന്നും കുറ്റപ്പെടുത്തി. ‘‘റോബർട്ട് വാദ്ര ജയിലിൽ പോയോ?, രാഹുൽ ഗാന്ധി ജയിലിൽ പോയോ? സഞ്ജയ് സിങ് ജയിലിൽ പോയോ?, സോണിയ ഗാന്ധിജി ജയിലിൽ പോയോ? എന്താണ് കോൺഗ്രസ് പറയുന്നത്? അവർക്ക് നാണമില്ലേ?’’ – കേജ്‌രിവാൾ പറഞ്ഞു.
JUST IN


  • 6 MINUTES AGO   ‘ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തൂ; പത്തിൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടിയാൽ രാഷ്ട്രീയം വിടും’ Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   അവരോട് എന്തിനിതു ചെയ്തു? – ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു Opinion And Analysis
      

         
    •   
         
    •   
        
       

  • 1 HOUR 40 MINUTES AGO   ജല അതോറിറ്റിയുടെ ഗെസ്റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങള്‍ക്കും താമസിക്കാം, ആദ്യം ചെറുതോണിയിലും പൈനാവിലും Business News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Arvind Kejriwal challenges PM Modi to hold fresh elections in Delhi, stating he will quit politics if the BJP wins more than 10 seats. This bold statement comes hours after his acquittal in the Delhi liquor policy case, where he also accused the Prime Minister and Amit Shah of conspiring against the Aam Aadmi Party.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168452