ചെന്നൈ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യൻ ടോപ് ഓർഡര്‍ ബാറ്റർമാരുടെ മികവിന് കാരണമായി പിച്ചിനെ ചൂണ്ടിക്കാട്ടിയ ആകാശ് ചോപ്രയ്ക്ക് തിരുത്തുമായി സുരേഷ് റെയ്ന. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവം മാറിയതാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ പ്രകടനത്തിനു കാരണമെന്നായിരുന്നു മത്സരത്തിന്റെ കമന്ററിക്കിടെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ കണ്ടെത്തൽ. എന്നാൽ കമന്ററി ബോക്സിലുണ്ടായിരുന്ന സുരേഷ് റെയ്ന ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ടു. സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലേക്കു വന്നതും ഓപ്പണിങ് ബാറ്ററായി കളിക്കുന്നതുമാണ്, പ്രകടനത്തിലെ വ്യത്യാസത്തിനു കാരണമെന്ന് സുരേഷ് റെയ്ന പ്രതികരിച്ചു.
- ദുബെയുടെ ‘വിചിത്ര’ നോബോൾ, അന്തംവിട്ട് ആരാധകർ, ‘ഫ്ലൈയിങ് ചേട്ടനും’ രക്ഷിച്ചു; ആ 2 ഓവർ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ രണ്ടാമത് Cricket
‘‘പിച്ച് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാണ് ഇന്ത്യയുടെ മികച്ച തുടക്കത്തിനു കാരണം. ടോപ് ഓർഡറിൽ ബാറ്റിങ്ങിലെ ലക്ഷ്യബോധം വ്യക്തമാണ്.’’– എന്നായിരുന്നു ആകാശ് ചോപ്രയുടെ വാക്കുകൾ. എന്നാൽ ചെന്നൈയിലെ പിച്ചിൽ പ്രത്യേകിച്ചു മാറ്റമൊന്നുമില്ലെന്ന് സുരേഷ് റെയ്ന തിരുത്തി. ‘‘ആകാശ് ഭായ്, ഇവിടത്തെ പിച്ച് പഴയതുപോലെ തന്നെയാണ്. ശരിയായ മാറ്റമുണ്ടായത് ഇന്ത്യയുടെ ഓപ്പണിങ്ങിലാണ്. സഞ്ജു സാംസൺ ടീമിലേക്ക് വന്നിരിക്കുന്നു. പോസിറ്റീവായൊരു തുടക്കത്തിനു കാരണവും ഇതാണ്.’’– റെയ്ന വ്യക്തമാക്കി.
സിംബാബ്‍വെയ്ക്കെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തുകളിൽ 24 റൺസെടുത്തു പുറത്തായിരുന്നു. രണ്ടു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയ മലയാളി താരത്തിന് വലിയ ഇന്നിങ്സ് കളിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും അഭിഷേക് ശർമയ്ക്കൊപ്പം ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 48 റൺസ് ചേർക്കാൻ സഞ്ജുവിനു കഴിഞ്ഞു.
- ‘ഇതിപ്പോ കുറെയായി...എല്ലാവർക്കും അറിയാം’: സഞ്ജുവിന്റെ ഔട്ടിൽ ഗാവസ്കർ; പുകഴ്ത്തി പഠാൻ, ഡഗൗട്ടിൽ ഗംഭീറിന്റെ അഭിനന്ദനം Cricket
72 റൺസ് വിജയമാണു മത്സരത്തിൽ ഇന്ത്യ നേടിയത്. ഇന്ത്യ ഉയർത്തിയ 257 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു. ജയത്തോടെ രണ്ടു പോയിന്റായെങ്കിലും ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെയാണ്. ഒരേ പോയിന്റാണെങ്കിലും റൺറേറ്റിൽ മുന്നിലുള്ള വെസ്റ്റിൻഡീസാണ് രണ്ടാമത്. അടുത്ത മത്സരത്തിൽ വിൻഡീസിനെ തോൽപ്പിച്ചാലെ ഇന്ത്യയ്ക്ക് സെമി ഫൈനൽ ഉറപ്പാക്കാനാകൂ. മാർച്ച് 1നാണ് ഇന്ത്യ–വെസ്റ്റിൻഡീസ് മത്സരം. ADVERTISEMENT Go AD-FREE
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്. 2007 ലോകകപ്പിൽ കെനിയയ്‌ക്കെതിരെ ശ്രീലങ്ക നേടിയ 260/6 ആണ് ഏറ്റവും ഉയർന്നത്. അർധസസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ (30 പന്തിൽ 55), ഹാർദിക് പാണ്ഡ്യ (23 പന്തിൽ 50*) ആറാമനായി ഇറങ്ങി തിളങ്ങിയ തിലക് വർമ (16 പന്തിൽ 44*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യൻ കൂറ്റൻ സ്കോർ നേടിയത്. English Summary:
Cricket Commentary Clash: Raina and Chopra Differ on India\“s T20 Success |
|