search

കേരളത്തിൽ സർവീസ് നടത്തുന്ന 6 സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കും; ടിക്കറ്റ് നിരക്ക് കുറയും

LHC0088 3 hour(s) ago views 924
  



തിരുവനന്തപുരം ∙ കേരളത്തിൽ സ്പെഷൽ സർവീസ് നടത്തുന്ന 6 ട്രെയിനുകൾ വൈകാതെ സ്ഥിരം സർവീസാക്കി മാറ്റുമെന്നും ഇതിന് അംഗീകാരം നൽകിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. കൊല്ലം–വിശാഖപട്ടണം എക്സ്പ്രസ്, പാലക്കാട്– കണ്ണൂർ എക്സ്പ്രസ്, കണ്ണൂർ– കോഴിക്കോട് എക്സ്പ്രസ്, എറണാകുളം– കൊല്ലം മെമു, തിരുവനന്തപുരം നോർത്ത്– മംഗളൂരു ജംക‌്‌ഷൻ അന്ത്യോദയ, എറണാകുളം– വേളാങ്കണ്ണി സ്പെഷലുകളാണ് സ്ഥിരം സർവീസുകളാക്കുന്നത്. ഇതോടെ ഇവയുടെ ടിക്കറ്റ് നിരക്ക് കുറയും.

ആഴ്ചയിൽ 2 ദിവസമുള്ള എറണാകുളം– വേളാങ്കണ്ണി സർവീസിനു പുറമേയാണു പുതിയ എറണാകുളം–വേളാങ്കണ്ണി സർവീസ് വരുന്നത്. കോട്ടയം, കൊല്ലം, ചെങ്കോട്ട, മധുര വഴിയാകും സർവീസ്. തിരുവനന്തപുരം– മംഗളൂരു അന്ത്യോദയ, കൊല്ലം– വിശാഖപട്ടണം ട്രെയിനുകൾ പ്രതിവാര സർവീസുകളാണ്. English Summary:
Kerala special trains are set to become permanent services, with six routes receiving approval. This change by Indian Railways is expected to lead to reduced train ticket prices for passengers across these routes.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166262