search

ലക്ഷക്കണക്കിന് സ്ത്രീകളുടെ ഡേറ്റ ചോർത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല

LHC0088 3 hour(s) ago views 954
  



കൊച്ചി∙ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വ്യക്തിവിവരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചോര്‍ത്തിയതിനു പിന്നാലെ സ്ത്രീസുരക്ഷാ പദ്ധതിയില്‍ പേര് ചേര്‍ത്തവരുടെയും വ്യക്തിവിവരങ്ങളും സര്‍ക്കാർ ചോര്‍ത്തിയിരിക്കുകയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് സര്‍ക്കാര്‍ ചോര്‍ത്തിയത്. ഇതിനു പിന്നിൽ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും ചെന്നിത്തല ആരോപിച്ചു.  

പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 35നു മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി നല്‍കിയ കത്ത് പ്രകാരം ചോര്‍ത്തിയത്. ഇതിന്റെ തെളിവായി, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്ത് ചെന്നിത്തല പുറത്തുവിട്ടു.
What you should read next

  • ‘നേടാം ഒരു പവൻ’; മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ സ്വർണം സമ്മാനം Latest News
      

         
    •   
         
    •   
        
       


മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി യാതൊരു മുന്‍കരുതലുമില്ലാതെ സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറി തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ഡേറ്റ ലഭിച്ച സ്വകാര്യ ഏജന്‍സികള്‍ ഇവ എത്രമാത്രം ദുരുപയോഗം ചെയ്യാനിടയുണ്ട് എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. വ്യക്തിഗത വിവരങ്ങള്‍  സ്വകാര്യ കമ്പനികള്‍ക്കു കൈമാറാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റം ചെയ്ത മുഖ്യമന്ത്രി രാജിവച്ച് ഒഴിയണം. ഈ വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു.
JUST IN


  • 22 SECONDS AGO   സ്റ്റേഡിയത്തിൽനിന്ന് വീടുകളിലേക്ക് ചെളി ഒലിച്ചിറങ്ങി; വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ Thrissur
      

         
    •   
         
    •   
        
       

  • 50 SECONDS AGO   ലക്ഷക്കണക്കിന് സ്ത്രീകളുടെ ഡേറ്റ ചോർത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം, മുൻപും കുറ്റകൃത്യം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Data leak allegation by Ramesh Chennithala: The Kerala data leak controversy has escalated, with Congress leader Ramesh Chennithala accusing Chief Minister Pinarayi Vijayan\“s office of leaking the personal data of women enrolled in a safety scheme. Citing a letter as proof, he alleges this “criminal offense“ was done to aid private agencies in election campaigning and is demanding a full investigation.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166259