search

മദ്യനയക്കേസ്: കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കേജ്‍രിവാൾ

deltin33 2 hour(s) ago views 42
  



ന്യൂഡൽഹി∙ ഡൽഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തർ. ഇരുവരെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഡൽഹി റൗസ് അവന്യൂ കോടതി, അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ ശക്തമായ വിമർശനം നടത്തുകയും ചെയ്തു. തെളിവില്ലാത്ത കേസിൽ ഉൾപ്പെടുത്തിയതെന്തിനെന്ന് കോടതി സിബിഐയോടു ചോദിച്ചു. സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കേജ്‌രിവാൾ പറഞ്ഞു.  
What you should read next

  • കോവിഡിൽ നടന്നുവന്ന തൊഴിലാളികൾ മനസ്സുമാറ്റി; ‘പികെ’യെ തുണയ്ക്കുമോ ബിഹാറിലെ 58% ജെൻ സി; രണ്ടുവർഷം നീണ്ട പദയാത്ര ‘ബി ടീം’ പദ്ധതിയോ? Opinion And Analysis
      

         
    •   
         
    •   
        
       


കുറ്റപത്രത്തിൽ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ തെളിയിക്കാൻ സിബിഐക്ക് ആയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദർ സിങ്ങ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സിബിഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ആയിരക്കണക്കിന് പേജുകൾ ഉള്ള സിബിഐ കുറ്റപത്രത്തിൽ ആരോപണങ്ങൾ തെളിയിക്കാൻ പര്യാപ്തമായ സാക്ഷിമൊഴികൾ ഒന്നും തന്നെയില്ലെന്നും കോടതി പറഞ്ഞു കേസിൽ അറസ്റ്റിലായ കേജ്‌രിവാൾ രണ്ടുതവണയായി 156 ദിവസവും സിസോദിയ 530 ദിവസവും ജയിലിൽ കിടന്നു.
JUST IN


  • 4 MINUTES AGO   ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ്; സംസ്‌ഥാനത്തെ ആദ്യത്തെ സിബിജി പ്ലാന്റ് Ernakulam
      

         
    •   
         
    •   
        
       

  • 11 MINUTES AGO   മദ്യനയക്കേസ്: കേജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ; ‘സത്യം ജയിച്ചു’: പൊട്ടിക്കരഞ്ഞ് കേജ്‍രിവാൾ Latest News
      

         
    •   
         
    •   
        
       

  • 19 MINUTES AGO   സ്റ്റേഡിയത്തിൽനിന്ന് വീടുകളിലേക്ക് ചെളി ഒലിച്ചിറങ്ങി; വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ Thrissur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kejriwal and Sisodia Exonerated in Delhi Liquor Policy Case: Delhi liquor policy case sees former CM Arvind Kejriwal and Manish Sisodia exonerated by the Rouse Avenue Court, which criticized the CBI for a lack of evidence. Following the verdict, an emotional Kejriwal declared that “truth has triumphed“ and accused central government leaders of fabricating the case.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477330