search

ഈ മഴ പോര! വേനൽ മഴയിലും കുറയാതെ യുവി വികിരണത്തോത്; പല ജില്ലകളിലും അപകടകരമായ നിലയിൽ കൂടുതൽ

cy520520 3 hour(s) ago views 902
  



തിരുവനന്തപുരം∙ കേരളത്തിൽ വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അൾട്രാ വയലറ്റ് (യുവി) വികിരണത്തിന്റെ തോതിൽ കാര്യമായ കുറവില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം പല ജില്ലകളിലും യുവി നിരക്ക് അപകടകരമായ നിലയിൽ തുടരുകയാണ്. മഴമേഘങ്ങൾ താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ആകാശം തെളിയുന്നതോടെ വികിരണത്തിന്റെ തോത് വേഗത്തിൽ ഉയരുകയാണ്.  

ഇടുക്കി ജില്ലയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലുമാണ് ഏറ്റവും ഉയർന്ന യുവി നിരക്കായ 8 (ഓറഞ്ച് അലർട്ട്) രേഖപ്പെടുത്തിയത്. ഇവിടെ അതീവ ജാഗ്രതാനിർദേശമുണ്ട്. ആലപ്പുഴ (ചെങ്ങന്നൂർ -7), കോട്ടയം (ചങ്ങനാശ്ശേരി-7), പാലക്കാട് (തൃത്താല-7), മലപ്പുറം (പൊന്നാനി-7), കൊല്ലം (കൊട്ടാരക്കര- 6), തൃശൂർ (ഒല്ലൂർ- 6), കോഴിക്കോട് (ബേപ്പൂർ - 6), വയനാട് (മാനന്തവാടി - 6) എന്നിവിടങ്ങളിലും ജാഗ്രത പാലിക്കണമെന്ന് (യെലോ അലർട്ട്) അധികൃതർ നിർദേശിച്ചു. തുടർച്ചയായി ഉയർന്ന അളവിലുള്ള യുവി രശ്മികൾ ഏൽക്കുന്നത് സൂര്യാതപത്തിനും ചർമരോഗങ്ങൾക്കും ഇടയാക്കും. മഴയുണ്ടെങ്കിലും വെയിലത്ത് ഇറങ്ങുമ്പോൾ ജാഗ്രത പുലർത്തണം.

ഈ മഴ പോര!
വേനൽ മഴ അന്തരീക്ഷത്തിലെ ചൂട് താൽക്കാലികമായി കുറയ്ക്കുമെങ്കിലും സൂര്യനിൽ നിന്നുള്ള യുവി വികിരണങ്ങളെ തടയാൻ പര്യാപ്തമല്ല. മഴ പെയ്യുമ്പോൾ ആകാശം പൂർണമായും കനത്ത മേഘങ്ങളാൽ മൂടപ്പെടുകയാണെങ്കിൽ വികിരണം കുറയും. എന്നാൽ വേനൽമഴ പലപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളിലും കുറഞ്ഞ സമയത്തേക്കുമാണ് പെയ്യുന്നത്. English Summary:
High UV radiation levels persist in Kerala despite summer rains, posing a significant health risk. Areas like Munnar and Konni are experiencing dangerous levels, prompting authorities to issue alerts and advise caution.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163885