search

ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ്

LHC0088 3 hour(s) ago views 526
  



ആലപ്പുഴ / കൊച്ചി / പാലക്കാട് ∙ മുൻ മന്ത്രി ജി.സുധാകരൻ ഇത്തവണയും മത്സരിക്കാൻ സാധ്യതയില്ല. സുധാകരനെ മത്സരിപ്പിക്കേണ്ടതല്ലേ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചോദ്യമുണ്ടായി. സ്ഥാനാർഥി നിർണയത്തിനു മാനദണ്ഡങ്ങളുണ്ടെന്നും അതുപ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
What you should read next

  • വനിതാ മന്ത്രിമാർക്കു മാത്രം സീറ്റ്; ശൈലജയ്ക്കും പ്രതിഭയ്ക്കും സീറ്റില്ല; സാധ്യതാ ലിസ്റ്റിൽ ഗോവിന്ദന്റെ പത്നി, സുജാത, ആര്യ Latest News
      

         
    •   
         
    •   
        
       


ചെങ്ങന്നൂരിൽ സജി ചെറിയാൻ, മാവേലിക്കരയിൽ എം.എസ്.അരുൺകുമാർ, അമ്പലപ്പുഴയിൽ എച്ച്.സലാം, ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എന്നീ സിറ്റിങ് എംഎൽഎമാരുടെ പേര് വീണ്ടും നിർദേശിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് അരൂരിലേക്കും കായംകുളത്തേക്കും നിർദേശിച്ചിട്ടുണ്ട്. അരൂരിൽ ദലീമ ജോജോയുടെ പേരുമുണ്ട്. കായംകുളത്തു യു.പ്രതിഭ, കെ.എച്ച്.ബാബുജാൻ എന്നിവരുടെ പേരുകളാണു നിർദേശിച്ചത്.

∙ എം.അനിൽകുമാർ രണ്ടിടത്തു പരിഗണനയിൽ ADVERTISEMENT Go AD-FREE

എറണാകുളം ജില്ലയിൽ മുൻ മേയർ എം.അനിൽകുമാറിനെ തൃപ്പൂണിത്തുറയിലും എറണാകുളത്തും പരിഗണിക്കുന്നു. കോതമംഗലത്ത് ആന്റണി ജോൺ, കൊച്ചിയിൽ കെ.ജെ.മാക്സി, കളമശേരിയിൽ മന്ത്രി പി.രാജീവ്, കുന്നത്തുനാട്ടിൽ പി.വി.ശ്രീനിജിൻ, വൈപ്പിനിൽ കെ.എൻ.ഉണ്ണികൃഷ്ണൻ എന്നീ സിറ്റിങ് എംഎൽഎമാർ സ്ഥാനാർഥികളാകും.

തൃപ്പൂണിത്തുറ, ആലുവ, എറണാകുളം, തൃക്കാക്കര സീറ്റുകളിലേക്കു സ്ഥാനാർഥികളുടെ പാനൽ തയാറാക്കി. തൃപ്പൂണിത്തുറയിൽ മുൻ എംഎൽഎ എം.സ്വരാജ്, മുൻ മേയർ എം.അനിൽകുമാർ, കെ.എസ്.അരുൺകുമാർ എന്നിവർ പട്ടികയിലുണ്ട്. ഇതിനു പുറമേയാണ് അനിൽകുമാറിനെ എറണാകുളത്തും പരിഗണിക്കുന്നത്. ബിജെപി വിട്ടുവന്ന എ.കെ.നസീറിന്റെ പേരാണ് ആലുവയിലേക്കു നിർദേശിച്ചിട്ടുള്ളത്. തൃക്കാക്കരയിൽ ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, നഗരസഭാ മുൻ വൈസ് ചെയർമാൻ ടി.കെ.എൽദോ എന്നിവരുടെ പേരാണ് ഉയർന്നിട്ടുള്ളത്. ‌
What you should read next

  • എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
      

         
    •   
         
    •   
        
       


∙ പറവൂർ ഏറ്റെടുക്കൽ സാധ്യത തേടുന്നു ADVERTISEMENT Go AD-FREE

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തുടർച്ചയായി 5 വട്ടം ജയിച്ച പറവൂരിൽ ശക്തമായ മത്സരം നൽകാൻ സിപിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സീറ്റ് ഏറ്റെടുക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വച്ചുമാറ്റത്തിനു തയാറല്ലെന്നു സിപിഐ പ്രതികരിച്ചിട്ടുണ്ടെങ്കിലും പറവൂരിൽ സ്ഥാനാർഥിയെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. പറവൂർ സിപിഐ വിട്ടുനൽകിയാൽ ആലുവ പകരം നൽകാനാണ് ആലോചന.
What you should read next

  • സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ മത്സരരംഗത്ത്; തിരുവനന്തപുരം മണ്ഡലം ഏറ്റെടുത്തേക്കും Latest News
      

         
    •   
         
    •   
        
       


പെരുമ്പാവൂർ മണ്ഡലവും സിപിഎം നോട്ടമിട്ടിട്ടുണ്ട്. കേരള കോൺഗ്രസ് (എം) മത്സരിച്ചതുകൊണ്ടു മാത്രമാണു കഴിഞ്ഞ തവണ നഷ്ടപ്പെട്ടതെന്നാണു പാർട്ടി നിഗമനം. സീറ്റ് വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് (എം) സമ്മതിച്ചാൽ മുൻ എംഎൽഎ സാജു പോളിനെ പരിഗണിച്ചേക്കും. കേരള കോൺഗ്രസിന് അങ്കമാലിയും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് എറണാകുളവും നൽകുന്ന കാര്യം പരിഗണിച്ചേക്കും.

∙ പാലക്കാട് മണ്ഡലത്തിൽ സരിൻ തന്നെ ADVERTISEMENT GO AD-FREE

പാലക്കാട് നിയേ‍ാജകമണ്ഡലത്തിൽ പി.സരിനെ സ്ഥാനാർഥിയാക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. കേ‍ാൺഗ്രസിൽനിന്നു സിപിഎമ്മിൽ എത്തിയ സരിൻ 2024ൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു.

ജില്ലയിൽ സിപിഎം മത്സരിക്കുന്ന 9 മണ്ഡലങ്ങളിൽ ആലത്തൂർ, നെന്മാറ എന്നിവിടങ്ങളിലൊഴികെ നിലവിലെ എംഎൽഎമാരെ സ്ഥാനാർഥികളാക്കാനാണ് സെക്രട്ടേറിയറ്റ് നിർദേശം.
JUST IN


  • 1 MINUTE AGO   ജി.സുധാകരന് സീറ്റില്ല; പാലക്കാട് സരിൻ, തൃപ്പൂണിത്തുറയിൽ സ്വരാജ് Latest News
      

         
    •   
         
    •   
        
       

  • 44 MINUTES AGO   LIVE ചർച്ച വീണ്ടും പൊളിഞ്ഞു; ഇറാൻ-യുഎസ് യുദ്ധം ഏത് നിമിഷവും? പ്രതിസന്ധി മുറുക്കി പാക്ക്–അഫ്‍ഗാൻ ‘തുറന്ന’ യുദ്ധം, ഇന്ത്യയുടെ ‘പുത്തൻ’ ജിഡിപി കണക്ക് ഇന്ന് Stock Market
      

         
    •   
         
    •   
        
       

  • 1 HOUR 15 MINUTES AGO   രാത്രി 10നു ശേഷമുള്ള സ്റ്റേജ് പരിപാടി വിലക്ക് ബുദ്ധിമുട്ടെന്ന് സ്റ്റീഫൻ ദേവസി; പരാതി ഉന്നയിച്ചത് സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ Alappuzha
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM candidates: Former minister G. Sudhakaran is unlikely to contest this time either. while M. Swaraj is proposed for Thrippunithura and P. Sarin for Palakkad. The party secretariat meetings also reveal considerations for seat swaps and new faces in key constituencies like Ernakulam and Alappuzha.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166250