search

‘ഐ ലവ് യു അമ്മാ, അനിയനെ നന്നായി നോക്കണം’; വാട്സാപ്പ് സന്ദേശമയച്ച് യൂട്യൂബർ ജീവനൊടുക്കി

deltin33 3 hour(s) ago views 421
  



ഹൈദരാബാദ്∙ ബിരുദ വിദ്യാർഥിയും പാർട്ട് ടൈം യൂട്യൂബറുമായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബോനു കൊമാലിയെ (21) ആണ് ഹൈദരാബാദില്‍ വാടകയ്ക്കു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയ്ക്കു വൈകാരിക സന്ദേശം അയച്ച് മണിക്കൂറുകൾക്കുള്ളിൽ കൊമാലിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശാഖപട്ടണം സ്വദേശിയായ കൊമാലി പഠനാവശ്യത്തിനാണ് ഹൈദരാബാദിൽ എത്തിയത്. ഒരു വർഷത്തോളമായി ഒറ്റയ്ക്കാണ് താമസം. പഠനത്തോടൊപ്പം, പാർട്ട് ടൈം യൂട്യൂബറായി പ്രവർത്തിക്കുന്ന കൊമാലിയുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാണികളുണ്ട്.  
What you should read next

  • വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; നെറ്റിയിലും താടിയിലും മുറിവ്, ദുരൂഹത Latest News
      

         
    •   
         
    •   
        
       


കുവൈത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് കൊമാലി അതിരാവിലെ വാട്സാപ്പ് സന്ദേശമയച്ചതായും ഇളയ സഹോദരനെ നന്നായി നോക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. ‘എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് അമ്മേ. ഐ ലവ് യു’ എന്നും കൊമാലി അമ്മയ്ക്ക് സന്ദേശമയച്ചു. വൈകാതെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കൾ കൊമാലിയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും സുഹൃത്തുക്കൾ അന്വേഷിച്ച് അപ്പാർട്ട്മെന്റിലെത്തുകയുമായിരുന്നു. അകത്തു നിന്നും പൂട്ടിയ വാതിൽ ചവിട്ടിത്തുറന്ന് കയറിപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  

പ്രണയബന്ധത്തിലെ പ്രശ്നങ്ങളും വൈകാരിക സമ്മർദവും മൂലമാണ് കൊമാലി ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സോഫ്റ്റ്‌വെയർ എൻ‌ജിനീയറും സഹ യൂട്യൂബറുമായ യുവാവുമായി കൊമാലി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിച്ചതിലുണ്ടായ വൈകാരിക സമ്മർദമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. 6 മാസം മുൻപും കൊമാലി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.  

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @devendr40669664 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘ഐ ലവ് യു അമ്മാ, അനിയനെ നന്നായി നോക്കണം’; വാട്സാപ്പ് സന്ദേശമയച്ച് യൂട്യൂബർ ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   ‘മുറിവ് ആയുധമോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായതോ?’; മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 19 MINUTES AGO   പാക്ക് ആക്രമണത്തിന് മറുപടി; പ്രത്യാക്രമണം തുടങ്ങി അഫ്ഗാനിസ്ഥാൻ, അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A young woman, a degree student and part-time YouTuber, was found dead in Hyderabad. She sent an emotional message to her mother hours before her tragic end, with preliminary investigations suggesting relationship issues and emotional distress as the cause.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477318