search

ബസ് ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് ഇടിപ്പിച്ച് നിര്‍ത്തി രക്ഷകനായി യാത്രക്കാരൻ– ദൃശ്യങ്ങൾ

LHC0088 3 hour(s) ago views 453
  



മാവേലിക്കര∙ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവര്‍  ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടർന്നു നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടകളിലേക്ക് ഇടിച്ചു കയറി, ഡ്രൈവര്‍ മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചില്‍ സി.പ്രദീപ്(49) ആണ് മരിച്ചത്. മാവേലിക്കര നടയ്ക്കാവില്‍ വ്യാഴം രാവിലെ 8.22ന് ആണ് അപകടം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്‍പെട്ട യാത്രികരില്‍ ഒരാളാണ് സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചു കയറ്റി നിര്‍ത്തിയത്.  

പ്രദീപിനെ ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും ഗുരുതരമായ പരുക്കില്ല. പത്തനംതിട്ട-ആലപ്പുഴ ചെയിന്‍ സര്‍വ്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്‍ഇഎ 885 വാഹനമാണ് അപകത്തില്‍പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു.

മാവേലിക്കര നടയ്ക്കാവ് തോപ്പില്‍ ഒപ്റ്റിക്കല്‍സ്, ഫോര്‍ ഐസ്, ക്യാനറാ ബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കടകളുടെ മുന്‍പിലേക്കാണ് ബസ് ഇടിച്ചു കയറിയത്. സ്ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നിട്ടുണ്ട്.
  View this post on Instagram

A post shared by Manorama Online (@manoramaonline)
English Summary:
Mavelikkara KSRTC bus accident resulted in the tragic death of the driver after he suffered a fatal heart attack while at the wheel. A passenger\“s swift intervention to steer the out-of-control bus into a row of shops prevented a more severe catastrophe.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166170