search

ശസ്ത്രക്രിയ ചെയ്യാൻ പണമില്ല, വീട് ജപ്തി ഭീഷണിയില്‍; പി.ജെ.തോമസ് സഹായം തേടുന്നു

cy520520 2 hour(s) ago views 458
  



കോട്ടയം ∙ കാലിൽ ക്രോണിക് വെയിൻ അൾസർ രോഗം വന്ന് ഞരമ്പ് പൊട്ടി ഗുരുതരാവസ്ഥയിലായ പാമ്പാടി വെള്ളൂർ പ്ലാക്കൽ വീട്ടിൽ പി.ജെ.തോമസ് (68) ചികിത്സയ്ക്ക് സുമനുസ്സുകളുടെ കരുണ തേടുന്നു. ഹൃദയാരോഗ്യം സാധാരണ നിലയിലല്ലാത്ത തോമസിന് പ്രമേഹവും രക്തസമ്മർദവും ഉണ്ട്.

അതുകൊണ്ട് തന്നെ മാസങ്ങളായി കാലിലെ മുറിവിൽ മരുന്നുവച്ച് കെട്ടുന്നുണ്ടെങ്കിലും ഉണങ്ങുന്നില്ല. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർ പറയുന്നത്. ഇതിന് 1.5 ലക്ഷം രൂപയോളം ചെലവ് വരും. കൈതച്ചക്ക കർഷകനായിരുന്ന തോമസിന് രോഗം മൂലം നടക്കാൻ ബുദ്ധിമുട്ടായതോടെ കൃഷി നിർത്തേണ്ടി വന്നു. അതോടെ ആകെയുള്ള വരുമാനമാർഗം നിലച്ചു. കൃഷിക്കായി എടുത്ത വായ്പ കുടിശികയായി ജപ്തി ഭീഷണിയിലാണ്. സുമനസ്സുകളുടെ സഹായമുണ്ടെങ്കിൽ മാത്രമേ തോമസിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയൂ.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പാമ്പാടി
അക്കൗണ്ട് നമ്പർ : 247301000003074
ഐഎഫ്എസ്‌സി : IOBA0002473 English Summary:
Medical fundraising for P.J. Thomas has been initiated as he is in a critical condition requiring urgent surgery and is also facing the foreclosure of his house. With his only source of income gone, the 68-year-old from Kottayam is seeking the support of generous individuals to return to a normal life.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163691