ബെംഗളൂരു ∙ സ്വർണക്കടത്ത് കേസിൽ കന്നഡ നടിയും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. 127 കിലോഗ്രാം സ്വർണം ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് വിവിധ ജ്വല്ലറികൾ വഴി വിറ്റഴിച്ചതായും ഇ.ഡി പറയുന്നു. ബെംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
What you should read next
രന്യ റാവുവിനെ കൂടാതെ അവരുടെ സഹായി തരുൺ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വർണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് രന്യ റാവു 14.2 കിലോ സ്വർണവുമായി പിടിയിലായത്. 15 ദിവസത്തിനിടെ നാലാം തവണ ദുബായ് യാത്ര നടത്തി വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ ഇവർ കമ്മിഷനായി വാങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്. ഡിആർഐ രന്യയ്ക്ക് 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ് നടി.
JUST IN
26 SECONDS AGO ഇന്ത്യയിലേക്ക് കടത്തിയത് 127 കിലോ സ്വർണം; നടി രന്യ റാവുവിന് എതിരെ കുറ്റപത്രം Latest News
8 MINUTES AGO ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരുക്ക് Latest News
31 MINUTES AGO സോപ്പ്, ചീപ്പ്, എണ്ണ, ഷാംപൂ, പഴം, അടിവസ്ത്രം: ആ ‘രാജകീയ’ പ്രയാഗ്‌രാജ് യാത്രാ ക്രമീകരണം ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി, 2 പേരെ സ്ഥലംമാറ്റി Business News
VIEW MORE
English Summary:
Gold smuggling case: The Enforcement Directorate has filed a chargesheet against Kannada actress Ranya Rao and others in a Rs 102 crore gold smuggling case in Bengaluru. The chargesheet alleges that 127 kilograms of gold were smuggled into India within a year.