പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണു. ഓമല്ലൂർ സ്വദേശിയായ എൻ.ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടം സംഭവിച്ചത്. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കേറ്റു.
What you should read next
‘ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’; 1ാം പ്ലാറ്റ്ഫോമിൽ പ്രതിഷേധം, 3ൽ പരുക്കായി! Latest News
ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
What you should read next
എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
JUST IN
6 MINUTES AGO ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; തലയ്ക്ക് പരുക്ക് Latest News
29 MINUTES AGO സോപ്പ്, ചീപ്പ്, എണ്ണ, ഷാംപൂ, പഴം, അടിവസ്ത്രം: ആ ‘രാജകീയ’ പ്രയാഗ്‌രാജ് യാത്രാ ക്രമീകരണം ഞെട്ടിച്ചെന്ന് കേന്ദ്രമന്ത്രി, 2 പേരെ സ്ഥലംമാറ്റി Business News
40 MINUTES AGO Live ‘ട്രംപ് പെൺകുട്ടിയെ പീഡിപ്പിച്ചു; രേഖകൾ പൂഴ്ത്തി?’:വിവാദം Latest News
VIEW MORE
English Summary:
Jackfruit Fall Injury: A patient in Pathanamthitta General Hospital suffered injuries after a jackfruit fell on his head. This unfortunate incident occurred while he was waiting in line to collect medication after consulting a doctor.