പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി വ്യാപാരബന്ധം ഇന്ത്യ അവസാനിപ്പിച്ചിട്ട് 6 വർഷം കഴിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യ-പാക്ക് ബന്ധം കൂടുതൽ മോശമായത്. കഴിഞ്ഞവർഷം പഹൽഗാമിലും ഭീകരാക്രമണമുണ്ടായതോടെ ബന്ധം ഇന്ത്യ പൂർണമായും വിച്ഛേദിച്ചു. വാഗ-അട്ടാരി അതിർത്തി വഴിയുള്ള വ്യാപാരത്തിനും പൂട്ടുവീണു.
പക്ഷേ, ഇന്ത്യയിലേക്കുള്ള കയറ്റുമതി ഈ പശ്ചാത്തലത്തിലും കൂടിയെന്നാണ് പാക്കിസ്ഥാന്റെ കേന്ദ്രബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പറയുന്നത്. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഇടിഞ്ഞപ്പോഴാണ് ഇന്ത്യയിലേക്കുള്ളത് ഇക്കഴിഞ്ഞ ജൂലൈ-ജനുവരി കാലയളവിൽ വർധിച്ചത്. അഫ്ഗാൻ, ചൈന, ബംഗ്ലദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ 9 രാജ്യങ്ങളുമായുള്ള വ്യാപാരക്കണക്കാണ് ബാങ്ക് പുറത്തുവിട്ടത്.
ഈ രാജ്യങ്ങളുമായുള്ള സംയോജിത വ്യാപാരക്കമ്മി 2024-25 സാമ്പത്തിക വർഷം 29.42 ശതമാനം ഉയർന്ന് 12.28 ബില്യൻ ഡോളറിലെത്തിയിരുന്നു. മുൻവർഷത്തെ സമാനകാലത്ത് 9.50 ബില്യനായിരുന്നു. മൊത്തം 2.30 ബില്യന്റെ കയറ്റുമതി ജൂലൈ-ജനുവരിയിൽ നടന്നു. മുൻവർഷത്തെ സമാനകാലത്തേക്കാൾ 17% ഇടിവ്. അഫ്ഗാനിലേക്കുള്ള കയറ്റുമതി ഇടിവ് 59.07 ശതമാനം. അതിർത്തിയിലെ സംഘർഷങ്ങൾ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മോശമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി 10.48% കുറഞ്ഞു. ചൈനയിലേക്കുള്ളത് 1.02 ശതമാനവും താഴേക്കുപോയി.
ഈ 9 രാജ്യങ്ങളിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള ഇറക്കുമതി വലിയതോതിൽ ഉയരുകയും ചെയ്തു. ചൈനയിൽ നിന്നുള്ളത് കൂടിയത് 24.58%. ഇന്ത്യയിൽ നിന്നുള്ളത് 9.44% കുറഞ്ഞു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 28.89% കുറഞ്ഞെങ്കിലും ഇറക്കുമതി 11.63% കൂടി. അതേസമയം, ഏതൊക്കെ ഉൽപന്നങ്ങളാണ് കയറ്റുമതിയും ഇറക്കുമതിയും നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ADVERTISEMENT Go AD-FREE
ഇന്ത്യയിലേക്ക് നേരിട്ട് കയറ്റുമതിയില്ലാത്തതിനാൽ ദുബായ്, കൊളംബോ തുടങ്ങിയവ വഴി അനൗപചാരികമായോ ലേബൽ മാറ്റിയോ ആണ് പാക്കിസ്ഥാൻ കയറ്റുമതി നടത്തുന്നതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു തടയിടാൻ കേന്ദ്രസർക്കാർ നടപടികളുമെടുത്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
How is Pakistan’s export to India rising despite a 6-year trade ban? |