വാഷിങ്ടൻ∙ ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൺ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു.
What you should read next
- Live അമേരിക്കയുടെ തിരിച്ചുവരവെന്ന് ട്രംപ്, ഇത് സുവർണകാലം, ഇന്ത്യയ്ക്ക് പുതിയൊരു തീരുവ ‘ഷോക്ക്’, കരകയറ്റത്തിൽ ഓഹരി Stock Market
ഇറാൻ തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ ഇറാൻ–യുഎസ് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിലേക്ക് യുഎസ് കൂടുതൽ സൈന്യത്തെ അയയ്ക്കുകയാണ്.
What you should read next
- ഇറാനെ ആക്രമിക്കുന്നതിന് \“നോ\“ പറഞ്ഞോ സൈനിക മേധാവി! ആരാണ് ട്രംപിന്റെ വിശ്വസ്തനായ ജനറൽ ഡാൻ കെയ്ൻ? Defence
പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആക്രമണത്തിലൂടെ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
JUST IN
-
8 MINUTES AGO Live ‘ഞാൻ ഇടപെട്ടില്ലെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിച്ചേനെ’: ഓപ്പറേഷൻ സിന്ദൂറിൽ ട്രംപ് Latest News
-
22 MINUTES AGO സുധയ്ക്ക് ആത്മഹത്യാപ്രവണത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി Latest News
-
46 MINUTES AGO Live തകരാർ പരിഹരിച്ചു; കൊച്ചി മെട്രോ സർവീസ് സാധാരണഗതിയിലായി Latest News
VIEW MORE
English Summary:
Donald Trump speak: Donald Trump claimed he prevented a nuclear war between India and Pakistan, stating that 35 million lives, including the Pakistani Prime Minister, would have been lost otherwise. He also criticized Iran\“s sponsorship of terrorism and reiterated the US commitment to preventing Iran from acquiring nuclear weapons. |