ടെഹ്റാൻ∙ ‘യുഎസ് പ്രസിഡന്റ് പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യനാണ്. കാത്തിരുന്ന് കാണുക’ – ഇറാനിലെ ആയിരക്കണക്കിന് ആളുകൾക്ക് തിങ്കളാഴ്ച തങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ലഭിച്ച അജ്ഞാത സന്ദേശമാണിത്. പേർഷ്യൻ ഭാഷയിലുള്ള സന്ദേശം മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചിരിക്കുകയാണ്. ഇറാൻ ഇന്റർനാഷനൽ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
What you should read next
Live ‘ഉടൻ ഇറാൻ വിടണം, ഐഡി കാർഡുകൾ കരുതണം’: ഇന്ത്യൻ പൗരന്മാർക്ക് നിർദേശം Latest News
ഇറാനുമേൽ പരിമിതമായ സൈനിക ആക്രമണം നടത്തുന്നത് ആലോചനയിലാണെന്ന് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദേശം. 15 ദിവസത്തിനകം ആണവ കരാറിൽ തീരുമാനമായില്ലെങ്കിൽ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏത് ആക്രമണത്തെയും അതിശക്തമായി നേരിടുമെന്നാണ് ഇറാന്റെ നിലപാട്. എങ്കിലും, ആണവ വിഷയത്തിൽ നയതന്ത്രപരമായ പരിഹാരത്തിന് സാധ്യതയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇതിനായുള്ള കരട് നിർദേശം വരും ദിവസങ്ങളിൽ മധ്യസ്ഥർക്ക് സമർപ്പിക്കും.
What you should read next
ട്രംപിന്‍റെ പുതിയ തീരുവയും പറ്റില്ല, ഡീലിൽ നിന്ന് പിന്മാറും; ഉടക്കി യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും Economy
യുദ്ധസാധ്യത കണക്കിലെടുത്ത് ഇന്ത്യ, സ്വീഡൻ, സെർബിയ, പോളണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടു. ലെബനനിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഇറാനിലെ സർവകലാശാലകളിൽ വീണ്ടും ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. വിദ്യാർഥികൾ ഇറാനിയൻ പതാക കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ജനുവരിയിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഏഴായിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. വ്യാഴാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ ദുർബലമായ അവസ്ഥയിലാണെന്നും നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം ഒഴിവാക്കണമെന്നുമാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്. ADVERTISEMENT Go AD-FREE
JUST IN
27 SECONDS AGO ട്രംപ് പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യൻ, കാത്തിരുന്ന് കാണുക’; യുദ്ധ ഭീതി വർധിപ്പിച്ച് അജ്ഞാത സന്ദേശം Latest News
3 MINUTES AGO ‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’ Latest News
29 MINUTES AGO കണ്ടെത്താനായില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; കോടതിയില്‍ നേരിട്ടത്തി ജാമ്യം എടുത്ത് മന്ത്രി Latest News
VIEW MORE
English Summary:
US-Iran tensions: The US President is a man who believes in action. Wait and see“ – this is the anonymous message that thousands of people in Iran received on their mobile numbers on Monday. The Persian-language message has increased the fear of war in the region. This was reported by the Iran International news agency.