search

ബംഗ്ലദേശ് സൈന്യത്തിൽ വൻ അഴിച്ചുപണി; മാറ്റം തന്ത്രപ്രധാന തസ്തികകളിൽ

cy520520 3 hour(s) ago views 631
  



ധാക്ക ∙ ബംഗ്ലദേശിൽ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ സൈന്യത്തിന്റെ തലപ്പത്ത് വൻ അഴിച്ചുപണി. ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (സിജിഎസ്), സൈനിക രഹസ്യാന്വേഷണ വിഭാഗം തുടങ്ങി തന്ത്രപ്രധാന തസ്തികകളിലാണ് മാറ്റം വരുത്തിയത്. ഫെബ്രുവരി 12ന് നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി വൻ ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് ഫെബ്രുവരി 17നാണ് താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
What you should read next

  • ‘കുട്ടികളിൽ അക്രമവാസന’; മത്സ്യവും മാംസവും നിരോധിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       


ഇന്ത്യയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനിൽ പ്രതിരോധ ഉപദേഷ്ടാവായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാനു മേജർ ജനറലായി സ്ഥാനക്കയറ്റം നൽകി 55 ആം ഇൻഫൻട്രി ഡിവിഷൻ ജിഒസി ആയി നിയമിച്ചു. ഇതേ ഡിവിഷൻ മേധാവിയായിരുന്ന മേജർ ജനറൽ ജെ.എം. ഇംദാദുൽ ഇസ്‌ലാമിനെ ഈസ്റ്റ് ബംഗാൾ റെജിമെന്റൽ സെന്റർ കമാൻഡന്റായും നിയമിച്ചു.

ലഫ്റ്റനന്റ് ജനറൽ എം. മൈനൂർ റഹ്മാനാണ് പുതിയ ചീഫ് ഓഫ് ജനറൽ സ്റ്റാഫ്. വിരമിച്ച ലഫ്റ്റനന്റ് ജനറൽ മിസാനൂർ റഹ്മാൻ ഷമീമിന് പകരമാണിത്. സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഡിജിഎഫ്ഐയുടെ ഡയറക്ടർ ജനറലായി മേജർ ജനറൽ കൈസർ റഷീദ് ചൗധരി ചുമതലയേൽക്കും. നിലവിലെ മേധാവി മേജർ ജനറൽ മുഹമ്മദ് ജഹാംഗീർ ആലത്തെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറ്റി. ലഫ്റ്റനന്റ് ജനറൽ മിർ മുഷ്ഫിഖുർ റഹ്മാനാണ് പുതിയ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫിസർ. ലഫ്റ്റനന്റ് ജനറൽ എസ്.എം. കമ്രുൽ ഹസനെ സ്ഥാനത്തുനിന്ന് നീക്കി വിദേശകാര്യ മന്ത്രാലയത്തിൽ അംബാസഡറായി നിയമിച്ചു.  
What you should read next

  • ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർ‌ട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം Latest News
      

         
    •   
         
    •   
        
       


താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് ഭരണപരമായ വേഗതയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. തന്ത്രപ്രധാനമായ ഇന്റലിജൻസ് വിഭാഗങ്ങളിലും ഇൻഫൻട്രി ഡിവിഷനുകളിലും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ പുനക്രമീകരിക്കാനാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിവരം. ADVERTISEMENT Go AD-FREE
Just in
JUST IN


  • 7 MINUTES AGO   തേജസ് വിമാനം അപകടത്തിൽ പെട്ടതല്ലെന്ന് കമ്പനി, വിശദീകരണത്തിന് പിന്നാലെ നഷ്ടം കുറച്ച് ഓഹരി Stock Market
      

         
    •   
         
    •   
        
       

  • 9 MINUTES AGO   ബംഗ്ലദേശ് സൈന്യത്തിൽ വൻ അഴിച്ചുപണി; മാറ്റം തന്ത്രപ്രധാന തസ്തികകളിൽ Latest News
      

         
    •   
         
    •   
        
       

  • 15 MINUTES AGO   LIVE ഭാഗ്യതാര ലോട്ടറി BT-42 ഒന്നാം സമ്മാനം BW 826940 എന്ന നമ്പരിന്: Bhagyathara Lottery BT-42 Results Kerala Lottery Results
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Reshuffle in Bangladesh army: Just days after Tarique Rahman took over as Bangladesh\“s new prime minister, the South Asian nation\“s military witnessed a major reshuffle at the top level, including the appointment of a new chief of general staff (CGS).
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162134