തിരുവനന്തപുരം ∙ സംസ്ഥാനത്ത് സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പുറത്തിറങ്ങും മുൻപു തന്നെ വോട്ടർമാരെ പുറത്താക്കാനും അകത്താക്കാനും രാഷ്ട്രീയ മത്സരം. രണ്ടാഴ്ചയ്ക്കിടെ 1.66 ലക്ഷത്തിലേറെ വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യാനുള്ള ആക്ഷേപങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചത് ഇതാണു വ്യക്തമാക്കുന്നത്.
What you should read next
- വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: അമിത് ഷാ Latest News
എസ്ഐആർ കരട് പട്ടിക പുറത്തിറക്കിയപ്പോൾ 24.08 ലക്ഷം വോട്ടർമാരെയും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 53,229 പേരെയും ഉൾപ്പെടെ 24.61 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ 3 പ്രധാന രാഷ്ട്രീയമുന്നണികളും ‘എതിർ വോട്ടർമാരെ’ കണ്ടെത്തി നീക്കം ചെയ്യാൻ ബൂത്തുതലത്തിൽ സജീവമായി പ്രവർത്തകരെ അണിനിരത്തിയിരിക്കുന്നത്. ജനുവരി 30 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക ഇന്നലെ പുറത്തിറക്കിയത്. ജനുവരി 31 മുതൽ ഫെബ്രുവരി 16 വരെ പേരു നീക്കം ചെയ്യാൻ ലഭിച്ചതാണ് 1,66,404 അപേക്ഷകൾ.
What you should read next
- നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ?; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ Latest News
മരണം, ഇരട്ടവോട്ട്, സ്ഥലത്തില്ല, താമസം മാറി തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഫോം 7 വഴി പേരു നീക്കാൻ അപേക്ഷ സമർപ്പിക്കുന്നത്. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് (ഇആർഒ) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് വഴിയും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു നേരിട്ടും അപേക്ഷ സമർപ്പിക്കാം. അപേക്ഷകന്റെയും പേരു നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്ന വോട്ടറുടെയും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ, പോളിങ് ബൂത്ത് ഉൾപ്പെടെ ഉള്ള വിവരങ്ങൾ, കാരണങ്ങൾ എന്നിവ സമർപ്പിക്കണം.
തുടർന്നു ബൂത്ത് ലവൽ ഓഫിസർ അന്വേഷണം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇആർഒ നടപടി സ്വീകരിക്കും. വോട്ടറെ നീക്കാൻ ഉന്നയിച്ച കാരണം തെറ്റെന്നു തെളിഞ്ഞാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം വരെ തടവോ നിശ്ചിത തുക പിഴയോ ചുമത്താം. വോട്ടർപട്ടികയിൽ പേരുചേർക്കാൻ 1,30,554 അപേക്ഷകളും രണ്ടാഴ്ചയ്ക്കിടെ ലഭിച്ചിട്ടുണ്ട്. ഇതിൽ 7421 പ്രവാസി വോട്ടർമാരുടെതും ഉൾപ്പെടുന്നു. ADVERTISEMENT Go AD-FREE
JUST IN
-
3 MINUTES AGO എസ്ഐആർ അന്തിമ പട്ടിക; ‘എതിർ വോട്ടർമാരെ’ പുറത്താക്കാൻ പോര് Latest News
-
20 MINUTES AGO ട്രംപ് വീണ്ടും തോൽക്കും, 15 ശതമാനം തീരുവയും നിയമ വിരുദ്ധമെന്ന് വിദഗ്‍ധർ, \“തലവേദന\“യായി ഒരു ഇന്ത്യക്കാരനും Economy
-
58 MINUTES AGO അഫ്ഗാനിൽ പാക്ക് വ്യോമാക്രമണം; ഡോക്ടറുടെ ക്രൂരത വെളിപ്പെടുത്തി യുവതി - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
VIEW MORE
English Summary:
Kerala voter list: A political race is underway in the state to add and remove voters from the electoral roll, even before the final list for the Assembly elections is published following the Special Intensive Revision (SIR) of the voter list. This is made clear by the more than 1.66 lakh objections for the removal of voters\“ names received by the Election Commission in just two weeks. |