search

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

LHC0088 1 hour(s) ago views 763
  



കൊല്ലം∙ കൊല്ലം ജില്ലയിലെ അഞ്ചലിൽ ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്ത മനോവിഷമത്തിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖാണ് ഞായറാഴ്ച ഉച്ചയോടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
What you should read next

  • ‘എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്?’; മോഷ്ടാവെന്ന് പരിഹാസം, യുവതി ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       


തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് അറിയുന്നത്. മുൻപും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്.
What you should read next

  • വീഴ്ചയില്ല; വയറ്റിൽ കത്രിക കുടുങ്ങിയതിൽ ഡോ. ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് Latest News
      

         
    •   
         
    •   
        
       


ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പൊലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽനിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിൽ നിന്നാണ് കുഞ്ഞിന്റെ മുക്കാൽ പവൻ വരുന്ന സ്വർണ കൊലുസ് സബീന മോഷ്ടിച്ചത്. കൊലുസ് നഷ്ടപ്പെട്ട വിവരം കുഞ്ഞിന്റെ അമ്മ ബസ് ജീവനക്കാരെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസിനു സബീനയിൽ സംശയം തോന്നിയതിനാൽ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. സബീന ഇതിനുമുൻപും സമാനമായ കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ സ്വർണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
JUST IN


  • 51 SECONDS AGO   ഭാര്യയെ മോഷണക്കുറ്റത്തിനു റിമാൻഡ് ചെയ്തു; ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് Latest News
      

         
    •   
         
    •   
        
       

  • 21 MINUTES AGO   എസ്ഐആർ അന്തിമ പട്ടിക; ‘എതിർ വോട്ടർമാരെ’ പുറത്താക്കാൻ പോര് Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ട്രംപ് വീണ്ടും തോൽക്കും, 15 ശതമാനം തീരുവയും നിയമ വിരുദ്ധമെന്ന് വിദഗ്‍ധർ, \“തലവേദന\“യായി ഒരു ഇന്ത്യക്കാരനും Economy
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Anchal suicide attempt: A young man in Anchal, Kollam, attempted suicide by setting himself on fire, distressed after his wife was arrested on a theft charge. The man has over 50% burns, while his wife was taken into custody for stealing a child\“s gold anklet.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164131