search

ഗർഭസ്ഥശിശുവിന്റെ മരണം; സിസേറിയൻ ചെയ്തില്ല, ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്നു റിപ്പോർട്ട്

cy520520 3 hour(s) ago views 877
  



നെടുമങ്ങാട് (തിരുവനന്തപുരം) ∙ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്ഥശിശു മരിച്ച സംഭവത്തിൽ  ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്നു റിപ്പോർട്ട്. സിസേറിയൻ ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. കുട്ടിക്ക് വളർച്ച കുറവായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ് അന്വേഷണം നടത്തിയത്.
What you should read next

  • ‘അമ്നിയോട്ടിക് ഫ്ലൂയി‍ഡ് ശ്വാസകോശത്തിൽ കയറി, നൗഷിജയുടെ മരണകാരണം ചികിത്സപിഴവല്ല’ Latest News
      

         
    •   
         
    •   
        
       


കടുത്ത പ്രതിഷേധത്തെ തുടർന്ന് ഡോക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ എൻ.കെ.രഞ്ജന കൃഷ്ണന്റെയും ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണു ചെ‌ാവ്വാഴ്ച ഉച്ചയ്ക്ക് 2.30 നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ നടപടി ആരംഭിച്ചതോടെ പ്രതിഷേധം കനക്കുകയായിരുന്നു.

ഡോക്ടറെ സസ്പെൻഡ് ചെയ്തശേഷം തുടർനടപടികളിലേക്കു കടന്നാൽ മതിയെന്നു രക്ഷിതാക്കൾ നിലപാട് എടുത്തതോടെ ആശുപത്രി അധികൃതർ വെട്ടിലായി. ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു. രക്ഷിതാക്കളുടെ സമ്മർദത്തിനും സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനും ശമനം വരുത്താൻ ഡോക്ടറെ സ്ഥലം മാറ്റുന്നതായി പ്രഖ്യാപിച്ചു. എന്നിട്ടും പ്രതിഷേധക്കാർ അയഞ്ഞില്ല. ഡോ.ബിന്ദുവിന് 2 തവണ 5,000 രൂപ വീതം നൽകിയെന്ന് ശിശുവിന്റെ പിതാവ് ബിനിൽ മനേ‌ാഹർ ആരോപിച്ചു. ഡോക്ടറെ സസ്പെൻഡ് ചെയ്ത് ഉത്തരവ് എത്തിയതോടെയാണു പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.  
Just in
JUST IN


  • 1 HOUR 11 MINUTES AGO   Live ഇന്ത്യൻ സംഘത്തിന്റെ യാത്രയിൽ ആകാംക്ഷ; തീരുവ 15% ആക്കിയ ട്രംപിന്റെ ആവനാഴിയിൽ ഇനിയും അമ്പുകൾ World
      

         
    •   
         
    •   
        
       

  • 2 HOURS 24 MINUTES AGO   മുംബൈ നഗരത്തിൽ ഒരു വർഷം കാണാതായത് 2,182 കുട്ടികള്‍; പൊലീസ് ബുദ്ധിയിൽ 99% പേരും തിരിച്ചെത്തി Latest News
      

         
    •   
         
    •   
        
       

  • 3 HOURS 8 MINUTES AGO   വിവാഹത്തിന് എത്തിയപ്പോൾ വധുവില്ല; ഗോസംരക്ഷകനായ ബിട്ടു ബജ്റംഗിയെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
A recent investigation report has found gross negligence on the part of gynecologist Dr. Bindu Sundar in the case of a fetal death during childbirth at Nedumangad District Hospital. The report indicates a failure in performing a timely Cesarean section and notes that the fetus had growth deficiencies, leading to protests and the doctor\“s suspension.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161487