search

വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി

cy520520 Yesterday 23:36 views 724
  



ജോധ്പുർ ∙ വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലാണ് ശനിയാഴ്ച വീട്ടിലേക്ക് വിവാഹ ഘോഷയാത്ര എത്തുന്ന സമയം സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മനായി ഗ്രാമത്തിലെ ദീപ് സിങ്ങിന്റെ മക്കളായ ശോഭ, വിമല എന്നീ യുവതികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
What you should read next

  • ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി; ലക്ഷ്യം ചെങ്കോട്ടയും ചാന്ദ്നിചൗക്കും; അതീവ ജാഗ്രത Latest News
      

         
    •   
         
    •   
        
       


വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷമാണ് സഹോദരിമാർ മരിച്ചത്. ചടങ്ങിനു ശേഷം സഹോദരിമാർ ഉറങ്ങാൻ പോവുകയായിരുന്നു. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയിൽ അവശരായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്കൂളിൽ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.
What you should read next

  • പരീക്ഷാഹാളിൽ കയറ്റിയില്ല; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       


അതേസമയം യുവതികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് കൊണ്ടുവന്നു സംസ്കാര ചടങ്ങുകൾക്കായി തയാറെടുക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. തുടർന്നു ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യുവതികളുടെ വിവാഹം മറ്റു രണ്ടുപേരുമായി നിശ്ചയിച്ചതായിരുന്നെന്നും അടുത്തിടെ വേണ്ടെന്നു വച്ചാണ് പുതിയ വിവാഹത്തിനു ബന്ധുക്കൾ തയാറെടുത്തതെന്നും പെൺകുട്ടികളുടെ ബന്ധു പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056) ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   വിവാഹ ദിവസം സഹോദരിമാരായ വധുക്കൾ മരിച്ച നിലയിൽ; സംസ്കാരം നിർത്തിവയ്പിച്ച് പൊലീസ് നടപടി Latest News
      

         
    •   
         
    •   
        
       

  • 16 MINUTES AGO   Live കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20ലേറെ യാത്രക്കാർക്ക് പരുക്ക് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 7 MINUTES AGO   ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു; ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസന്‍ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Rajasthan Wedding Tragedy: Sisters found dead on wedding day police investigation. What Happened To The Two Sisters In Jodhpur?
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161358