തൃശൂർ ∙ കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട്– ചെങ്ങന്നൂർ, കോഴിക്കോട് – തിരുവനന്തപുരം റൂട്ടുകളിൽ യാത്ര ചെയ്തിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
What you should read next
നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം Latest News
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നുംകുളം ജംക്‌ഷനിൽവച്ച് അപകടമുണ്ടായത്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുന്നംകുളം പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
JUST IN
59 SECONDS AGO Live കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20ലേറെ യാത്രക്കാർക്ക് പരുക്ക് Latest News
52 MINUTES AGO ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു; ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസന്‍ Latest News
1 HOUR 29 MINUTES AGO LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News
VIEW MORE
English Summary:
KSRTC buses collision in Kunnamkulam, more than 20 passengers injured.