search

‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’

LHC0088 Yesterday 21:06 views 305
  



വാഷിങ്ടൻ ∙ അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയാൽ, ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. യുഎസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയേയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകനെയും മറ്റ് പുരോഹിത നേതൃത്വത്തെയും വധിക്കാൻ ട്രംപിന് പദ്ധതിയുള്ളതായും യുഎസ് പ്രസിദ്ധീകരണമായ ആക്സിയോസ് വെളിപ്പെടുത്തുന്നു. മധ്യേഷ്യയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.  
What you should read next

  • LIVE പതിനെട്ട് വേണ്ട 10% മതി; ആഗോള താരിഫ് ഇന്ത്യയ്ക്കും ബാധകം: ഇളവ് വ്യാപാര കരാർ ഒപ്പിട്ടവർക്ക് മാത്രം Latest News
      

         
    •   
         
    •   
        
       


‘‘രാഷ്ട്രീയമായി ഗുണകരമായ ഒരു കരാർ സ്വീകരിക്കാൻ ട്രംപ് തയ്യാറാകും. ആക്രമണം ഒഴിവാക്കണമെങ്കിൽ ഇറാൻ ഞങ്ങൾക്ക് ഒരു വാഗ്ദാനം നൽകണം. അവർ സമയം പാഴാക്കുകയാണ്. കളി തുടർന്നാൽ ഞങ്ങളുടെ ക്ഷമ നശിക്കും’’ – ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓരോ സാഹചര്യത്തിനും അനുയോജ്യമായ പദ്ധതികൾ യുഎസിന്റെ പക്കലുണ്ടെന്നും, അതിലൊന്നാണ് ഖമനയിയേയും മകനെയും വധിക്കുക എന്നതെന്നും ഒരു ഉപദേശകൻ വെളിപ്പെടുത്തി.

ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിൽ നയതന്ത്രപരമായ പരിഹാരത്തിനുള്ള പ്രതീക്ഷകൾ മങ്ങുന്നതോടെ ഇറാനും യുഎസും സൈനിക സംഘർഷത്തിലേക്ക് നീങ്ങുകയാണെന്ന് ഗൾഫിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇസ്രയേലും യുഎസുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.
What you should read next

  • ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ പകരച്ചുങ്കം; ഒടുവിൽ തിരിച്ചടി നൽകി സുപ്രീം കോടതി – നാൾവഴി Latest News
      

         
    •   
         
    •   
        
       


യുറേനിയം സമ്പുഷ്ടീകരണം, മിസൈലുകൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ കഴിഞ്ഞ രണ്ട് ചർച്ചകളും പരാജയപ്പെട്ടിരുന്നു. എന്നാൽ ചില കാര്യങ്ങളിൽ ഇരുപക്ഷവും ധാരണയിലെത്തിയതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. വരും ദിവസങ്ങളിൽ ഇറാൻ രേഖാമൂലമുള്ള നിർദേശം സമർപ്പിക്കും. ഇറാൻ നൽകുന്ന നിർദ്ദേശങ്ങൾ വളരെ വിശദമായിരിക്കണമെന്നും അത് ആണവപദ്ധതി സമാധാനപരമാണെന്ന് തെളിയിക്കുന്നതായിരിക്കണമെന്നും യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ADVERTISEMENT Go AD-FREE
JUST IN


  • 19 SECONDS AGO   ‘അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകണം, ഇല്ലെങ്കിൽ ഖമനയിയേയും മകനേയും വധിക്കും’ Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   വോട്ടർ പട്ടികയിൽ നിന്ന് മാത്രമല്ല, നുഴഞ്ഞുക്കയറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കും: അമിത് ഷാ Latest News
      

         
    •   
         
    •   
        
       

  • 26 MINUTES AGO   നേരത്തേ പ്രഖ്യാപിച്ചാൽ സീനാകും, ഞായറാഴ്ച സ്ക്രീനിങ് ഇല്ല; സ്ഥാനാർഥി പ്രഖ്യാപനം നീട്ടി കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Nuclear dispute tensions rise as the US and Iran move closer to military conflict over Iran\“s nuclear program, with reports suggesting Trump may allow enrichment if Iran assures no nuclear bombs. Diplomatic efforts have failed so far.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
163733