തിരുവനന്തപുരം∙ കേരള സ്പോർട്സ് കൗൺസിലിന്റെ 2024–25ലെ മാധ്യമ പുരസ്കാരങ്ങളിൽ (50,000 രൂപ വീതം) മൂന്നെണ്ണം മനോരമയ്ക്ക്. മികച്ച കായിക ലേഖകനുളള പുരസ്കാരം കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ ജോമിച്ചൻ ജോസും ഫൊട്ടോഗ്രഫർക്കുള്ള പുരസ്കാരം കൊച്ചി യൂണിറ്റിലെ സീനിയർ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയും നേടി. ദൃശ്യമാധ്യമ വിഭാഗം മികച്ച സ്പോർട്സ് ഫീച്ചറിനുള്ള (2022–23) പുരസ്കാരം മനോരമ ന്യൂസ് ചാനലിലെ സീനിയർ കറസ്പോണ്ടന്റ് അനൂബ് ശ്രീധരനാണ്.
മറ്റു പുരസ്കാര ജേതാക്കൾ:
കായിക ലേഖകൻ– 2022–23: പ്രദീപ് ഗോപാൽ (ദേശാഭിമാനി), 2023–24: ഡോ.പി.ടി.അജീഷ് (എസ്‌സിഇആർടി); ഫൊട്ടോഗ്രഫർ– 2022–23: മിഥുൻ അനില മിത്രൻ (ദേശാഭിമാനി), 2023–24: ബൈജു കൊടുവള്ളി (മാധ്യമം); സ്പോർട്സ് ഫീച്ചർ (വിഷ്വൽ) 2023–24: സനിൽ ഷാ (ഏഷ്യാനെറ്റ് ന്യൂസ്); കായിക പുസ്തകം– 2022–23: ഫുട്ബോളിന്റെ പുസ്തകം (റഹ്മാൻ പൂവഞ്ചേരി), 2023–24: മാന്ത്രിക ബൂട്ടുകൾ (ഡോ.മുഹമ്മദ് അഷ്‌റഫ്), 2024–25: ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം (ഡോ.പി.ടി.അജീഷ്)
Just in
JUST IN
-
1 MINUTE AGO കേരള സ്പോർട്സ് കൗൺസിൽ മാധ്യമ പുരസ്കാരം: ജോമിച്ചൻ ജോസ്, ജിബിൻ ചെമ്പോല, അനൂബ് ശ്രീധരൻ ജേതാക്കൾ Latest News
-
1 HOUR 25 MINUTES AGO നവവധു വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിനു കേസെടുത്തു Latest News
-
1 HOUR 25 MINUTES AGO ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് തല്ലി; തല പൊട്ടിച്ചു Latest News
VIEW MORE
English Summary:
Kerala Sports Council 2024-25 media award winners |