search

ക്രിസ്മസ് ബംപർ നഷ്ടമായെന്ന് എഎസ്ഐ; ടിക്കറ്റ് സമർപ്പിച്ച് മറ്റൊരാൾ, ‘കോടതി കയറി’ 20 കോടി

deltin33 3 hour(s) ago views 533
  



പിറവം∙ ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ പൊലീസിൽ പരാതി നൽകി. നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു. XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി കോടതിയേയും സജിമോൻ സമീപിച്ചു. 20 കോടിയാണ് സമ്മാനത്തുക. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ, ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിച്ചു.
What you should read next

  • \“ക്രമക്കേട് നടത്തിയപ്പോൾ മാനസിക രോഗം ഇല്ലായിരുന്നോ?\“ പ്രതി \“ഫിറ്റ്\“ ആണെന്ന് വൈദ്യപരിശോധനാ ഫലം Latest News
      

         
    •   
         
    •   
        
       


ട്രാവൽസ് നടത്തുകയാണ് സജിമോൻ. പരാതിയിൽ പറയുന്നതിങ്ങനെ: തന്റെ വണ്ടി വിളിച്ച് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ നെയ്‌പാത്രം മറന്നുവച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്‌പാത്രം കുറിയറിൽ അയച്ചു കൊടുത്തു. അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചു. പിറവത്തെ കുറിയർ സ്ഥാപനത്തിൽനിന്നാണ് പാത്രം അയച്ചത്. കുറിയർ സ്ഥാപനത്തെ അറിയിച്ചെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു.
What you should read next

  • തോക്കു ചൂണ്ടി ലോട്ടറി ത‌ട്ട‌ി: കേസ് വേണ്ടെന്നു പരാതിക്കാരും പ്രതികളും; പറ്റില്ലെന്നു പൊലീസ് Latest News
      

         
    •   
         
    •   
        
       


പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സജിമോന്റെ മൊഴി രേഖപ്പെടുത്തി. കുറിയർ സ്ഥാപനത്തിൽ ദിവസങ്ങൾക്കു മുൻപ് പരിശോധന നടത്തി. എന്നാൽ, ഒന്നാം സമ്മാനം നേടിയയാൾ ടിക്കറ്റ് ഹാജരാക്കിയതായി ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലയാളിയാണ് ടിക്കറ്റ് ഹാജരാക്കിയത്. സജിമോന്റെ വാദങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പണം കൈമാറിയിട്ടില്ല തുടർനടപടികൾ കോടതിയുടെ നിർദേശാനുസരണമായിരിക്കും.  
JUST IN


  • 1 MINUTE AGO   ക്രിസ്മസ് ബംപർ നഷ്ടമായെന്ന് എഎസ്ഐ; ടിക്കറ്റ് സമർപ്പിച്ച് മറ്റൊരാൾ, ‘കോടതി കയറി’ 20 കോടി Latest News
      

         
    •   
         
    •   
        
       

  • 32 MINUTES AGO   ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളിക്കേസിൽ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല Latest News
      

         
    •   
         
    •   
        
       

  • 46 MINUTES AGO   ‘ബാബുവില്ലെങ്കിൽ ഞാനും മത്സരിക്കാനില്ല’... ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞത്; കളം നിറഞ്ഞ മൂന്നര പതിറ്റാണ്ട് Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Retired ASI Files Court Case Claims Lost 20 Crore Christmas Bumper Lottery Ticket As Another Person Submits Same One.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
474040