LHC0088 • 3 hour(s) ago • views 834
തളിപ്പറമ്പ് ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ പണിമുടക്കി മൈക്ക്. ‘‘സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി’’യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്കിൽനിന്നു ശബ്ദം ഉയർന്നത്. പ്രസംഗിച്ചു തുടങ്ങിയപ്പോൾ തന്നെ മൈക്കിൽനിന്നു ശബ്ദം ഉയരാൻ തുടങ്ങി. ഇതോടെ പ്രസംഗം നിർത്തി. വീണ്ടും പ്രസംഗം ആരംഭിച്ചപ്പോഴും ശബ്ദം ഉയർന്നു. ഇതോടെയാണ് മൈക്കിന്റെ തകരാറിനെക്കുറിച്ചു പറഞ്ഞത്.
What you should read next
- ‘പ്രകോപിതരാകാതെ കാര്യങ്ങൾ വിവരിക്കണം’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് Latest News
മുൻപ് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായതുമൂലം അദ്ദേഹം പ്രകോപിതനായിരുന്നു. എന്നാൽ ഇത്തവണ സരസമായി പ്രതികരിക്കുകയായിരുന്നു. എം.വി. ഗോവിന്ദൻ പ്രസംഗിച്ചപ്പോഴും മൈക്കിൽനിന്ന് ശബ്ദം ഉയർന്നിരുന്നു.
ലൈഫ് പദ്ധതി സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി തുടർന്നു നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. പദ്ധതിയുടെ ആകെ ചെലവ് 21,000 കോടി രൂപയാണ്. അതിൽ 2,300 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. 2016ൽ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അതിന് പരിഹാരം കാണാൻ വേണ്ടിയാണ് ഹരിത കേരള മിഷൻ രൂപീകരിച്ചത്. പദ്ധതിയിലൂടെ സംസ്ഥാനത്ത് നല്ല മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
What you should read next
- ‘ദ് കേരള സ്റ്റോറി’: നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നു; സത്യത്തിനായി ഒന്നിക്കണമെന്ന് മുഖ്യമന്ത്രി Latest News
പരിപാടിയിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിങ് പുരസ്കാരം എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.
JUST IN
-
57 SECONDS AGO ‘ഇതു മൈക്കിന്റെ കളി’: പ്രസംഗിക്കുമ്പോൾ മൈക്ക് പണിമുടക്കി, സരസ പ്രതികരണവുമായി മുഖ്യമന്ത്രി Latest News
-
25 MINUTES AGO Live കാരുണ്യ പ്ലസ് ലോട്ടറി KN-611 ഒന്നാം സമ്മാനം ഒരു കോടി PC 785815 എന്ന നമ്പരിന്: Karunya Plus Lottery Results KN-611 Kerala Lottery Results
-
34 MINUTES AGO 10 ലക്ഷം കോടി മുടക്കുമെന്ന് അംബാനി! \“എഐ വിപ്ലവം, ജിയോ വന്നതുപോലെ എഐ ലോകം ആകെ മാറും\“ Technology
VIEW MORE
English Summary:
Pinarayi Vijayan response to mic malfunction: Kerala Chief Minister Pinarayi Vijayan\“s speech at the Thalipparambu local body day celebrations was interrupted by a microphone malfunction. Reacting humorously to the issue, he recalled previous instances of microphone problems during his addresses. |
|