search

കൊടുമണ്ണിലെ സാജ് ഇൻഡാനിൽ പാചക വാതക സിലിണ്ടറുകൾ ലഭിക്കാനില്ല; അടിയന്തര നടപടി ആവശ്യപ്പെട്ട് ഐഎൻറ്റിയുസി

Chikheang 1 hour(s) ago views 677
  



കൊടുമൺ∙  കൊടുമണ്ണിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ഏജൻസിയായ സാജ് ഇൻഡാനിൽ നിന്നു കഴിഞ്ഞ രണ്ട് ആഴ്ചയായി ഭാഗീകമായി മാത്രമേ പാചക വാതക സിലിണ്ടറുകൾ ലഭിക്കുന്നുള്ളൂ എന്ന് ആരോപണം. കൊടുമണ്ണിലുള്ള ഏജൻസി ഓഫിസിനു മുൻപിൽ വെയിലത്ത് വരി നിന്നാലും കുറച്ച് പേർക്ക് മാത്രമേ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നുള്ളു എന്ന് ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.  

‘പ്ലാന്റിൽ സമരം ആണെന്ന് പറഞ്ഞാണ് സിലിണ്ടറുകൾ നൽകാത്തത്. സമീപത്തുള്ള മറ്റ് ഏജൻസികളിൽ ബുക്ക് ചെയ്താൽ യഥേഷ്ടം പോലെ സിലിണ്ടറുകൾ ലഭ്യമാകുന്നുണ്ട്. അടിയന്തരമായും ഈ വിഷയം പരിഹരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണം’, ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. English Summary:
Cooking gas cylinder shortage in Kodumon has left residents struggling as the Saj Indane agency has been only partially supplying cylinders for two weeks. The INTUC is now demanding immediate intervention to resolve the crisis, pointing out that other nearby agencies have available stock.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164419