തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപകമാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഇത് എത്രത്തോളം യാഥാര്‍ഥ്യമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ഈ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പാകത്തിന് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഇല്ലെന്നുള്ളതാണു യാഥാര്‍ഥ്യം. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ വ്യാപകമാകുമ്പോഴും ഇവ നിയന്ത്രിക്കുന്നതിന് ആവശ്യമായ എണ്ണം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ (ഫുഡ് സേഫ്റ്റി ഓഫിസര്‍) നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
What you should read next
- വിഴിഞ്ഞത്ത് 2 പേർ മരിച്ച ഭക്ഷ്യവിഷബാധ: മരണ കാരണം വ്യക്തമല്ല, സാലഡും വില്ലനായേക്കാം Latest News
ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പുതിയ ഒരൊഴിവുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍ റാങ്ക് ലിസ്റ്റില്‍നിന്നു നടത്തിയ നിയമന ശുപാര്‍ശയെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാത്തവരുടെ രണ്ട് എന്‍ജെഡി ഒഴിവുകളില്‍ മാത്രമാണ് പുതിയ ലിസ്റ്റില്‍നിന്നു നിയമനം നടന്നിരിക്കുന്നത്. മെയിന്‍ ലിസ്റ്റില്‍ 62, സപ്ലിമെന്ററി ലിസ്റ്റില്‍ 77, ഭിന്നശേഷി ലിസ്റ്റില്‍ 13 എന്നിങ്ങനെ 152 പേരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പ്, ജീവനക്കാരെ നിയോഗിക്കുന്നതിലും ഓഫിസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിലും കാട്ടുന്നതു ഗുരുതരമായ അലംഭാവമാണ്. ഹോട്ടലുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താനുള്ള ജീവനക്കാര്‍ പലയിടത്തുമില്ല. നിലവില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഭക്ഷ്യസുരക്ഷയ്ക്കായി ഒരു ഓഫിസര്‍ മാത്രമാണുള്ളത്.
What you should read next
- മീൻമുട്ട, ചിപ്പി, കൊഞ്ച്, കണവ എന്നിവ കഴിച്ചു പുറത്തിറങ്ങിയതു മുതൽ ഛർദി, ദേഹാസ്വാസ്ഥ്യം; രണ്ടു മരണം, ഒരാളുടെ നില ഗുരുതരം Thiruvananthapuram
2025 മേയ് 26ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എഫ്എസ്എസ്എഐ) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജി.കമലവര്‍ധന റാവു സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തു പ്രകാരം 1000 ഭക്ഷണസ്ഥാപനങ്ങള്‍ക്കു കുറഞ്ഞത് ഒരു ഫുഡ് സേഫ്റ്റി ഓഫിസര്‍ അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതനുസരിച്ച് എത്രയും വേഗം നിയമനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 3000 മുതല്‍ 10,000 സ്ഥാപനങ്ങള്‍ക്ക് ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സംസ്ഥാനത്തെ പ്രവര്‍ത്തനം. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് 2023 ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 100ല്‍ കൂടുതല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 തസ്തിക മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ADVERTISEMENT Go AD-FREE
കേരളത്തിലെ കണക്കനുസരിച്ച് 5 ലക്ഷത്തോളം ഭക്ഷണസ്ഥാപനങ്ങളാണ് ഉള്ളത്. ഇതനുസരിച്ച് സംസ്ഥാനത്ത് 500ല്‍ അധികം ഫുഡ് സേഫ്റ്റി ഓഫിസര്‍ എങ്കിലും വേണം. എന്നാല്‍ നിലവില്‍ 170 പേര്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ കൃത്യമായ ഇടവേളകളില്‍ ഫലപ്രദമായി പരിശോധന നടത്താന്‍ വകുപ്പിന് കഴിയുന്നില്ല. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5 ലക്ഷം സ്ഥാപനങ്ങളിലായി കുറഞ്ഞത് 5 ലക്ഷം പരിശോധനകള്‍ പ്രതിവര്‍ഷം നടത്തേണ്ട സ്ഥാനത്ത് 73,571 പരിശോധനകള്‍ മാത്രമേ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയിട്ടുള്ളൂ.
ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ പരിശോധനകളുടെ എണ്ണം മാനദണ്ഡമാക്കിയാല്‍പോലും 14.71% പരിശോധനകള്‍ മാത്രമേ സംസ്ഥാനത്ത് നടക്കുന്നുള്ളൂ. ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ കുറവാണു പരിശോധനകള്‍ നിലവിലെ സാഹചര്യത്തില്‍ 3 വര്‍ഷത്തിലൊരിക്കല്‍പോലും ഒരു സ്ഥാപനത്തില്‍ പരിശോധന നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 2026 ജനുവരി 1 മുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കനുസരിച്ച് ഭക്ഷ്യവിഷബാധകളില്‍ 200ല്‍ അധികം ആളുകള്‍ ചികില്‍സ തേടിയിട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO ഭക്ഷ്യസുരക്ഷാ പരിശോധന ‘വ്യാപകം’ എന്ന് സർക്കാർ: ‘സ്റ്റാഫ് ഇല്ലാതെ’ വകുപ്പ്; വേണ്ടത് 500, ഉള്ളത് 170 പേർ Latest News
-
19 MINUTES AGO മണ്ണാർക്കാടിന്റെ മണ്ണൊരുങ്ങുന്നു; വിളവെടുപ്പിന് മുന്നൊരുക്കവുമായി യുഡിഎഫും എൽഡിഎഫും Palakkad
-
39 MINUTES AGO ഇനി മത്സരിക്കാനില്ലെന്ന് കെ.ബാബു; പകരം സ്ഥാനാർഥിയെ നേതൃത്വം പ്രഖ്യാപിക്കും Latest News
VIEW MORE
English Summary:
Food Safety Department lacks sufficient officers: Kerala\“s Food Safety Department lacks sufficient officers, leading to inadequate inspections and rising food poisoning incidents across the state. The government is criticized for failing to appoint the necessary number of Food Safety Officers. |