search

നിഷ മത്സരിക്കുമോ? നിഷേധിച്ച് മടുത്തെന്ന് ജോസ് കെ.മാണി

Chikheang 1 hour(s) ago views 697
  



പാലാ∙ തന്റെ ഭാര്യ നിഷ നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ്.കെ.മാണി. ‘‘ ഇതൊരു രോഗമാണെന്ന് തോന്നുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ നിഷ മത്സരിക്കുമെന്നു പറയും. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്നു എന്ന് പറയും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോൾ നഗരസഭയിൽ മത്സരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ ഇതെന്തോ രോഗത്തിന്റെ ഭാഗമാണ്. നിഷേധിച്ച് നിഷേധിച്ച് മടുത്തു. ഇനി നിഷേധിക്കാൻ ആരോഗ്യമില്ല’’–ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
What you should read next

  • ഇനി മത്സരിക്കാനില്ലെന്ന് കെ. ബാബു; ‘പിഷാരടി ധൈര്യപൂർവം വരുന്നയാൾ, സംസാരിച്ചതായി അറിവില്ല’ Latest News
      

         
    •   
         
    •   
        
       


യുഡിഎഫിന്റെ മദ്യനയത്തിൽ എൽഡിഎഫ് കാര്യമായ മാറ്റം വരുത്തിയിട്ടില്ലെന്നു ജോസ് കെ.മാണി പറഞ്ഞു. ചില ചട്ടങ്ങളില്‍ മാറ്റം വരുത്തി. ചില ക്രമീകരണങ്ങൾ നടത്തി. വിവേചനം ഉണ്ടായിരുന്നതിനാലാണ് ക്രമീകരണം നടത്തിയത്. അത് എക്സൈസ് മന്ത്രിയും വ്യക്തമാക്കിട്ടുണ്ട്. മദ്യത്തിന്റെ പൂർണ നിരോധനം സാധ്യമല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് ജോസ് കെ.മാണിയുടെ നിലപാട്.
JUST IN


  • 2 MINUTES AGO   നിഷ മത്സരിക്കുമോ? നിഷേധിച്ച് മടുത്തെന്ന് ജോസ് കെ.മാണി Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   ഭക്ഷ്യസുരക്ഷാ പരിശോധന ‘വ്യാപകം’ എന്ന് സർക്കാർ: ‘സ്റ്റാഫ് ഇല്ലാതെ’ വകുപ്പ്; വേണ്ടത് 500, ഉള്ളത് 170 പേർ Latest News
      

         
    •   
         
    •   
        
       

  • 10 MINUTES AGO   217 നഴ്സിങ് വിദ്യാർഥികൾക്ക് ആകെയുള്ളതു 4 ശുചിമുറികൾ; സാനിറ്ററി പാഡ് മാറ്റാൻ പേ‍ാലും കഴിയാത്ത അവസ്ഥ Palakkad
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Jose K. Mani on Nisha Jose Candidacy: Strongly denied rumors of his wife, Nisha Jose K. Mani, contesting in the elections, calling the speculation a “disease.“ He also commented on the LDF\“s liquor policy and stated that the party would decide on his own candidacy in Pala.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164413