search

പുതുയുഗ യാത്രയ്ക്ക് സാംസ്കാരിക നഗരിയിൽ ഉജ്വല വരവേൽപ്

LHC0088 3 hour(s) ago views 441
  



തൃശൂർ ∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്കു സാംസ്കാരിക നഗരിയിൽ ആവേശോജ്വല വരവേൽപ്. ഇന്നലെ വൈകിട്ട് 6നാണ് ഒല്ലൂർ–തൃശൂർ നിയമസഭാ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണം തേക്കിൻകാട് മൈതാനിയിൽ നിശ്ചയിച്ചിരുന്നെങ്കിലും യാത്ര എത്തിച്ചേർന്നപ്പോൾ 8 മണിയായിരുന്നു.

എന്നാൽ ഇതിനു മുൻപേ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തിൽ ഒട്ടേറെപ്പേർ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തെ സമ്മേളന വേദിക്കരികിലും എത്തിയിരുന്നു. രാത്രി എട്ടോടെ സ്വരാജ് റൗണ്ടിലൂടെ അലങ്കരിച്ച തുറന്ന വാഹനത്തിൽ വി.ഡി. സതീശൻ പ്രവർത്തകരെയും ജനക്കൂട്ടത്തെയും കൈവീശി അഭിവാദ്യം ചെയ്ത് സമ്മേളന വേദിയിലേക്കുള്ള യാത്ര തുടങ്ങി. പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച യാത്രയിലെ വാഹനത്തിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മേയർ നിജി ജസ്റ്റിൻ, ഡപ്യൂട്ടി മേയർ എ.പ്രസാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ത്രിവർണ അലങ്കാരങ്ങളും കാവടിയും ബലൂണുകളും പതാകകളുമായി പ്രവർത്തകരും നേതാക്കളും സ്വരാജ് റൗണ്ടിലെ യാത്ര ആഘോഷമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, വി.ഡി. സതീശൻ എന്നിവരുടെ മുഖങ്ങൾ വയറിൽ വരച്ചെത്തിയ പുലിക്കളി വേഷം ധരിച്ച കലാകാരന്മാരും ആകർഷകമായി. ബാൻഡ് മേളം, നാസിക് ധോൽ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയുമുണ്ടായിരുന്നു. മണികണ്ഠനാൽ പരിസരത്തെ സമ്മേളന വേദിയിലേക്ക് പ്രവർത്തകർ വി.ഡി. സതീശനെ തോളിലേറ്റിയാണ് എത്തിച്ചത്. വേദിയിൽ ഒരുക്കിയിരുന്ന പറയിൽ നെല്ല് നിറച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്. പ്രസംഗ ശേഷം ബാലമഞ്ചിലെ കുട്ടികൾ സതീശനു റോസാപ്പൂക്കളും നൽകി. English Summary:
UDF Puthu Yuga Yatra Thrissur welcomed opposition leader VD Satheesan with immense enthusiasm in the cultural capital. The grand reception, despite a slight delay, saw thousands of supporters and leaders participate in a vibrant procession through Swaraj Round.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162403