ശരിയായ താപനിലയിൽ പാചകം ചെയ്തില്ലെങ്കിൽ ബാക്ടീരിയ ഉൾപ്പെടെ സൂക്ഷ്മജീവികൾ ഭക്ഷണത്തിൽ അതിവേഗം പെരുകി വിഷമയമാകും. ബിരിയാണി പോലെയുള്ളവയ്ക്ക് ഒപ്പം വിളമ്പുന്ന സാലഡ് പോലും ഭക്ഷ്യവിഷബാധയ്ക്കു കാരണമാകാമെന്ന് ഐഎംഎയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ചെയർമാനും ശ്രീഗോകുലം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.പി.വി.ബെന്നി പറയുന്നു.
സാലഡിൽ പ്രധാനമായി ചേർക്കുന്ന സവാള മലിനമായ സാഹചര്യത്തിലാണ് കൃഷി ചെയ്തു വരുന്നത്. ഇവ പലപ്പോഴും വൃത്തിയായി തൊലി കളയുക പോലും ചെയ്യാതെയാണ് അരിഞ്ഞ് പച്ചയ്ക്ക് സാലഡിൽ ചേർക്കുന്നത്. ഇതു ബാക്ടീരിയകൾ ശരീരത്തിലെത്താൻ കാരണമാകും.
പാചകം ചെയ്യാത്ത പച്ചക്കറികൾ, മലിനജലം തുടങ്ങിയവയിലൂടെയും ബാക്ടീരിയകൾ ശരീരത്തിലെത്തും. കൂടാതെ ഭക്ഷണം വിളമ്പുന്നവരുടെയും പാചകം ചെയ്യുന്നവരുടെയും വ്യക്തിശുചിത്വവും പ്രധാനമാണ്. ആവർത്തിച്ച് ഉപയോഗിക്കുന്ന എണ്ണ, പഴകിയ മാംസം തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകാറുണ്ട്. ഷവർമ പോലുള്ള വിഭവങ്ങളിൽ പലപ്പോഴും ഗുണനിലവാരം കുറഞ്ഞതോ ഭാഗികമായി കേടായതോ ആയ മാംസം ഉപയോഗിക്കുന്നതും കണ്ടുവരുന്നു. മസാലകൾ ചേർത്ത് പാകം ചെയ്യുന്നതിനാൽ ഇതിന്റെ പഴക്കം തിരിച്ചറിയാൻ സാധിക്കില്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
ഭക്ഷണശാലകൾക്ക് കൃത്യമായ സർട്ടിഫിക്കേഷനും ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനയും ഉറപ്പാക്കുകയാണ് പ്രധാന പരിഹാരമാർഗം. പാചകം ചെയ്യുന്ന ഇടവും പരിസരവും ശുചിമുറികളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ADVERTISEMENT Go AD-FREE English Summary:
Food poisoning can occur when food is not cooked at the correct temperature, allowing microorganisms like bacteria to multiply rapidly and make food toxic. Even salads served with dishes like biryani can cause food poisoning, according to Dr. P.V. Benny, Chairman of IMA\“s Food Safety Wing and Head of Community Medicine at Sree Gokulam Medical College. |
|