search

കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്

cy520520 3 hour(s) ago views 308
  



കണ്ണൂർ∙ എഴുത്തുകാരൻ വി.എസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിനു മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനിൽകുമാർ ആയിരുന്നു.  

പ്രഫ. എം.എൻ. വിജയന്റെ മകനാണ് വി.എസ്. അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്. ഇന്ന് രാവിലെയാണ് വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്.
What you should read next

  • ‘കുഞ്ഞിക്കൃഷ്ണന്റെ ആരോപണം ഭാവനാസൃഷ്ടി; പക മൂത്ത് അന്ധത ബാധിച്ച പോലെ പെരുമാറുന്നു’ Latest News
      

         
    •   
         
    •   
        
       


പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ സിപിഎമ്മിനെ വിമർശിച്ചിരുന്നു. അതിനാൽ സിപിഎം പ്രവർത്തകരായിരിക്കും ഇതിനു പിന്നിലെന്നാണ് സംശയം. കണ്ണപുരത്തെ ‘മരുതം’ എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പൊലീസിൽ പരാതി നൽകി.

‘‘രാവിലെയാണ് റീത്ത് കാണുന്നത്. മകനാണ് ആദ്യം കണ്ടത്. ആപ്പോൾതന്നെ പൊലീസിനെ വിളിച്ചു. ഭീഷണി ഉണ്ടായിരുന്നില്ല. ആരുടെപേരും ഊഹിച്ചു പറയാനില്ല. ആരാണെന്ന് പൊലീസ് പറയട്ടെ ’’–അനിൽകുമാർ പറഞ്ഞു.  ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങി; എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത് Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ആഘോഷവേളകളിൽ ഇനി പുള്ളിമാൻ മുതൽ പുള്ളിപ്പുലി വരെ, ഒരു ദിവസത്തേക്ക് ദത്തെടുക്കാം; ചെറിയ മൃഗത്തിന് 500 രൂപ, കടുവയ്ക്ക് 50,000 New Delhi News
      

         
    •   
         
    •   
        
       

  • 22 MINUTES AGO   ബാറുകൾ തുറന്നത് ആരപ്പാ...? എൽഡിഎഫ് വരുമ്പോൾ 29 ബാർ, ഇപ്പോൾ 884 Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Writer V.S. Anilkumar Threatened : A wreath was found at the house of writer V.S. Anilkumar in Kannur, following his participation in a book launch for an expelled CPM leader. Anilkumar, son of the late Prof. M.N. Vijayan, has filed a police complaint, suspecting a political motive behind the threat.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159966