search

എണ്ണം കുറഞ്ഞാൽ നക്ഷത്രമെണ്ണും, ചുരുങ്ങിയത് ഒന്നര മാസത്തേക്ക് പുതിയ സമയക്രമം; കേരളത്തിലേക്കുള്ള യാത്രക്കാരും കുടുങ്ങും

cy520520 1 hour(s) ago views 428
  

  

  



ചെന്നൈ ∙ എഗ്‌മൂർ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് നാളെ മുതൽ സബേർബൻ സർവീസുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം തിരിച്ചടിയാകുമെന്ന ആശങ്കയിൽ യാത്രക്കാർ. നിലവിൽ എഗ്‌മൂർ വഴി കടന്ന പോകുന്ന 204 പ്രതിദിന സർവീസുകളുടെ എണ്ണം 164 ആയി കുറയ്ക്കാനാണ് നീക്കം. ഇതോടെ സർവീസുകൾ തമ്മിലുള്ള ഇടവേള വർധിക്കുകയും യാത്രാദുരിതം കൂടുകയും ചെയ്യുമെന്നാണ് ആശങ്ക. പുതിയ സമയക്രമം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നാളെ മുതൽ നടപ്പാക്കുന്ന ക്രമീകരണം ചുരുങ്ങിയത് ഒന്നര മാസമെങ്കിലും തുടരുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.   

ചെന്നൈ ബീച്ച് – താംബരം റൂട്ടിലാണ് സർവീസുകളുടെ എണ്ണം ഏറ്റവും കുറയുന്നത്. ബീച്ചിൽ നിന്ന് താംബരത്തേക്കുള്ള സർവീസുകൾ (അപ് സർവീസ്) 47ൽ നിന്ന് 25 ആയും തിരികെയുള്ളവ (ഡൗൺ സർവീസ്) 47ൽ നിന്ന് 17 ആയും കുറയും. ബീച്ചിൽ നിന്ന് ചെങ്കൽപെട്ടിലേക്കുള്ള സർവീസുകളുടെ എണ്ണം 37ൽ നിന്ന് 30 ആയും തിരികെയുള്ളവ 36ൽ നിന്ന് 33 ആയും കുറയുമെന്ന് അധികൃതർ അറിയിച്ചു.

പ്ലാറ്റ്ഫോമുകൾ പൊളിച്ചത് പ്രതിസന്ധിയായി
എഗ്‌മൂറിൽ ആകെയുള്ള 11 പ്ലാറ്റ്ഫോമുകളിൽ 7 എണ്ണവും നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചു മാറ്റിയിരിക്കുകയാണ്. സബേർബൻ സർവീസുകൾക്കായി മാറ്റി വച്ചിരുന്ന 10, 11 പ്ലാറ്റ്ഫോമുകൾ പൊളിച്ചതോടെ എക്സ്പ്രസ് ട്രെയിനുകൾ ഉപയോഗിക്കുന്ന 5, 6 പ്ലാറ്റ്ഫോമുകൾ വഴിയാണ് സബേർബൻ ട്രെയിനുകൾ കടത്തി വിടുന്നത്. നിലവിൽ ആകെ ലഭ്യമായ 4 പ്ലാറ്റ്ഫോമുകൾ വഴി ഒരേ സമയം എക്സ്പ്രസ് ട്രെയിനുകളും സബേർബൻ ട്രെയിനുകളും കടന്നു പോകേണ്ടി വരുന്നതിനാൽ പതിവു സമയക്രമത്തിൽ സർവീസുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതർ പറഞ്ഞു. സബേർബൻ സർവീസുകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.

നഗരയാത്ര ദുരിതത്തിലാകും
ചെന്നൈ ബീച്ച് – താംബരം റൂട്ടിലെ സബേർബൻ ട്രെയിനുകളിൽ പ്രതിദിനം 8 ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്യുന്നതായാണ് കണക്ക്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ടിൽ 5 മിനിറ്റ് ഇടവേളയിൽ നടത്തുന്ന സർവീസുകളിൽ പോലും കാലു കുത്താൻ സ്ഥലം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് താംബരം സ്വദേശിയായ ജയിംസ് തോമസ് പറഞ്ഞു. ADVERTISEMENT Go AD-FREE

താംബരത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളടക്കം ആശ്രയിക്കുന്നത് സബേർബൻ സർവീസുകളാണ്. നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളുടെ പ്രധാന യാത്രാമാർഗവും ഈ സബേർബൻ സർവീസുകളാണ്.   

ബീച്ച് – താംബരം റൂട്ടിലെ സർവീസുകളുടെ എണ്ണം കുറയ്ക്കുന്നതോടെ ഈ മേഖലയിലെ യാത്രാ ദുരിതം ഇരട്ടിക്കുമെന്ന് ഉറപ്പായതായി ഊരപ്പാക്കത്തു താമസിക്കുന്ന സിങ്കാരവേലൻ പറഞ്ഞു. ഇപ്പോൾ തന്നെ ട്രെയിനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കേരളത്തിലേക്കുള്ള യാത്രക്കാരും കുടുങ്ങും

മലയാളികൾ ആശ്രയിക്കുന്ന എഗ്‌മൂർ – കൊല്ലം എക്സ്പ്രസ്, എഗ്‌മൂർ – ഗുരുവായൂർ എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവയുൾപ്പെടെ എഗ്‌മൂറിൽ നിന്നു നടത്തിയിരുന്ന ഒട്ടേറെ ദീർഘദൂരം സർവീസുകൾ, സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ താംബരത്തേക്കു മറ്റിയിരുന്നു. ഇവയിൽ യാത്ര ചെയ്യേണ്ടവർ താംബരത്ത് എത്താൻ പ്രധാനമായും ആശ്രയിക്കുന്നത് സബേർബൻ സർവീസുകളെയാണ്. ബസുകളെയും ടാക്സികളെയും ആശ്രയിച്ചാൽ താബംരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. ഗതാഗതത്തിരക്കുള്ള അവസരങ്ങളിൽ ഇതിലും കൂടുതൽ സമയമെടുക്കുന്നതിനാൽ അര മണിക്കൂറുകൊണ്ട് താംബരത്തെത്തുന്ന സബേർബൻ സർവീസുകളായിരുന്നു പ്രധാന ആശ്രയം.
  

  

ദീർഘദൂര ബസ് സർവീസുകൾ കോയമ്പേടു നിന്ന് താംബരത്തിനുമപ്പുറം കിലാമ്പാക്കത്തേക്കു മാറ്റിയതോടെ ഈ ബസുകളിൽ യാത്ര ചെയ്യാനുള്ളവരും സബേർബൻ സർവീസുകളെ ആശ്രയിച്ചാണ് കിലാമ്പാക്കം ബസ് ടെർമിനസിൽ എത്തുന്നത്. താംബരത്ത് ട്രെയിനിറങ്ങി എംടിസി ബസിൽ കയറുകയോ ചെങ്കൽപെട്ടിനുള്ള ട്രെയിനിൽ വണ്ടലൂർ, ഊരപ്പാക്കം സ്റ്റേഷനുകളിൽ ഇറങ്ങി നടന്ന് ടെർമിനസിൽ എത്തുകയോ ആണ് ചെയ്യുന്നത്. സർവീസുകളുടെ എണ്ണം കുറയുകയും ഇടവേളകൾ കൂടുകയും ചെയ്യുന്നതോടെ അധിക നിരക്കു നൽകി ടാക്സികളെ ആശ്രയിക്കുകയും മണിക്കൂറുകൾ മുൻപേ യാത്ര ആരംഭിക്കുകയും ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് ദീർഘദൂര യാത്രക്കാരുടെ ആശങ്ക.

കേരളത്തിലേക്കുള്ളവയടക്കം തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകളുടെ സർവീസ് താംബരത്തേക്കു മാറ്റിയത് ജനുവരിയോടെ തിരികെ എഗ്‌മൂറിൽ നിന്നാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൂടുതൽ സർവീസുകൾ ഇവിടെ നിന്നു മാറ്റുകയാണ് ചെയ്തത്. ഇതേ അവസ്ഥ സബേർബൻ സർവീസുകളുടെ കാര്യത്തിലും ഉണ്ടാകാൻ സാധ്യതയുണ്ട്. 45 ദിവസത്തേക്കു ‌ട്രെയിനുകളുടെ എണ്ണം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നവീകരണ പ്രവൃത്തികൾ നീണ്ടാൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ വൈകാനാണ് സാധ്യത. നിയമസഭാ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ നിർമാണ പ്രവർത്തനങ്ങൾ വൈകിയേക്കുമെന്നതും ആശങ്ക കൂട്ടുന്നു.

എം.എസ്.സുരേഷ് കുമാർ, ചെങ്കൽപെട്ട്. ADVERTISEMENT Go AD-FREE

സർവീസുകളുടെ എണ്ണം കുറയുന്നതോടെ ട്രെയിനുകളിൽ കയറിപ്പറ്റാൻ പോലും സാധിക്കാത്ത അവസ്ഥ വരുമെന്ന് സിങ്കാരവേലൻ പറഞ്ഞു. ജോലിക്കായി നേരത്തെ പുറപ്പെടുകയോ, ആളുകൾ കുറവുള്ള എസി ട്രെയിനിൽ യാത്ര ചെയ്യാൻ ശ്രമിക്കുകയോ ചെയ്യാനാണ് സിങ്കാരവേലന്റെ പദ്ധതി.
  English Summary:
Chennai Egmore railway station\“s renovation will significantly reduce suburban train services starting tomorrow, causing passenger distress. The reduction in services is a direct result of platform reconstruction, impacting key routes like Chennai Beach – Tambaram, leading to longer intervals and increased travel hardship for commuters.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159927