തിരുവനന്തപുരം∙ നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നയപരമായ തീരുമാനമാണെന്നും, മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നുമാണ് സർക്കാർ വാദം. പൊതുഖജനാവിൽനിന്നു കോടികൾ ചെലവിട്ട് സർക്കാർ നടത്തുന്ന നവകേരള സർവേ നിർത്തിവയ്ക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പദ്ധതി സർക്കാർ പ്രഖ്യാപിക്കുകയോ മന്ത്രിസഭ അംഗീകരിക്കുകയോ പോലും ചെയ്യുന്നതിനു മുൻപേ സിപിഎം സംസ്ഥാന സെക്രട്ടറി അണികൾക്ക് ഇതിനെക്കുറിച്ചു കത്തു നൽകിയത് എങ്ങനെയാണെന്നു ചോദിച്ച കോടതി, ദുരുദ്ദേശ്യമുണ്ടെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും പറഞ്ഞിരുന്നു.
What you should read next
- ‘പ്രകോപിതരാകാതെ കാര്യങ്ങൾ വിവരിക്കണം’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് Latest News
ഒരു രാഷ്ട്രീയ പാർട്ടിക്കു സർക്കാരിന്റെ മുഖമാകാൻ കഴിയുമോ, രാഷ്ട്രീയ ആവശ്യങ്ങൾക്കു സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുമോ, ഇത്തരം കാര്യങ്ങൾക്കു ധനവിനിയോഗ അനുമതിയില്ലാതെ പൊതുഫണ്ട് ചെലവാക്കാനാകുമോ തുടങ്ങിയ വിഷയങ്ങൾ കേസിലുണ്ടെന്നു കോടതി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കത്ത് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. മലയാള മനോരമയാണ് ഈ കത്ത് ആദ്യം പുറത്തുകൊണ്ടുവന്നത്.
സർവേയ്ക്കായി 20 കോടി രൂപ ചെലവിടാൻ പബ്ലിക് റിലേഷൻസ് വകുപ്പിന് അനുമതി നൽകിയതും പണം അനുവദിച്ചതും ഉൾപ്പെടെ സർക്കാർ ഉത്തരവുകൾ റദ്ദാക്കിയ കോടതി ധനകാര്യ അനുമതിയില്ലാതെയും ചട്ടങ്ങൾ മറികടന്നുമാണു സർക്കാർ നടപടിയെന്നും വ്യക്തമാക്കിയിരുന്നു.
JUST IN
-
1 MINUTE AGO നവകേരള സർവേ: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് Latest News
-
17 MINUTES AGO ‘പ്രതിപക്ഷവുമായി മന്ത്രി ചർച്ച നടത്തിയില്ല; ബാറുകളുടെ സമയം കൂട്ടിയതിൽ ദുരൂഹത’ Latest News
-
40 MINUTES AGO കോഴിക്കോട് കലക്ടറുടെ ഇന്റേൺ ആകാൻ ഇപ്പോൾ അവസരം Kozhikode
VIEW MORE
English Summary:
Navakerala Survey: The Kerala government is appealing to the Supreme Court against the High Court\“s order cancelling the controversial Nava Kerala Survey. The government contends it is a policy decision, challenging the court\“s findings on political influence and financial irregularities. |