search

കോഴിക്കോട് കലക്ടറുടെ ഇന്റേൺ ആകാൻ ഇപ്പോൾ അവസരം

deltin33 Yesterday 21:06 views 663
  



കോഴിക്കോട് ∙ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2026 മാർച്ച് - ജൂൺ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് ഇന്റേൺഷിപ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ ഇതിലൂടെ അവസരം ലഭിക്കും.

2015ൽ ആരംഭിച്ച പ്രോഗ്രാമിന്റെ മുപ്പത്തി രണ്ടാമത്തെ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ളവർ www.dcip.co.in സന്ദർശിച്ച് നിർദിഷ്ട ഫോമിൽ ഫെബ്രുവരി ഇരുപതിനകം അപേക്ഷ സമർപ്പിക്കാം. നാലു മാസമാണ് ഇന്റേൺഷിപ്പിന്റെ കാലാവധി. സ്റ്റൈപന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. പുതിയ ബാച്ച് മാർച്ച് ആദ്യം ആരംഭിക്കും. വിശദ വിവരങ്ങൾക്ക് www.dcip.co.in വെബ്സൈറ്റ് സന്ദർശിക്കുകയോ 9847764000, 0495-2370200 നമ്പറുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം. English Summary:
Kozhikode district collector internship program is now accepting applications for the 2026 March-June batch. This program offers graduates an opportunity to work alongside the district administration on various development and social welfare projects, providing valuable exposure to public administration systems.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
473168