search

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ പബ്ബിൽ നിന്നും പുറത്താക്കുന്ന ഉടമ! | Fact Check

cy520520 3 hour(s) ago views 327
  



ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ബാറിൽ നിന്നും ഉടമ പുറത്താക്കിയെന്ന അവകാശവാദത്തോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നതിനിടെ ഇപ്പോൾ നടന്ന സംഭവമെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

∙ അന്വേഷണം

കൊള്ളാം! ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ പബ് വിടാൻ ഒരു പബ് ഉടമ ആവശ്യപ്പെട്ടു. ഇതുപോലെ ഒരു റസ്റ്റോറന്റ് ഉടമ നമ്മുടെ പ്രധാനമന്ത്രിയെ തന്റെ റസ്റ്റോറന്റിൽ നിന്ന് പുറത്താക്കിയാൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക? എന്നാണ് പോസ്റ്റിനൊപ്പം പ്രചരിക്കുന്ന കുറിപ്പ് (പരിഭാഷ). പോസ്റ്റ് കാണാം

റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ സമാന ദൃശ്യങ്ങളടങ്ങിയ ചില വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. റിപ്പോർ‌ട്ടിൽ നിന്നുള്ള വിവരങ്ങളിൽ നിന്ന് 2021ലേതാണ് വിഡിയോയെന്ന് വ്യക്തമായി. സ്റ്റാർമർ  2024ലാണ് പ്രധാനമന്ത്രിയായത്. 2021ൽ ബോറിസ് ജോൺസനായിരുന്നു യുകെ പ്രധാനമന്ത്രി. ഈ സമയത്താണ് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിലെ റേവൻ എന്ന പബ്ബിന്റെ ഉടമയായ റോഡ് ഹംഫ്രിസ് ലേബർ പാർട്ടിയുടെ നേതാവ് കെയർ സ്റ്റാർമറിനോട് പബ്ബിൽ നിന്നും പോകാൻ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ്. ADVERTISEMENT Go AD-FREE

മറ്റൊരു റിപ്പോർട്ടിലും 2021ൽ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ്, സർക്കാർ ലോക്ക്ഡൗൺ നടപടികളോടുള്ള ലേബർ പാർട്ടിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട് പബ്ബുടമയായ റോഡ് ഹംഫ്രിസ്, കെയർ സ്റ്റാർമറുമായി തർക്കത്തിലേർപ്പെടുകയും സ്റ്റാർമറെ പബ്ബിൽ നിന്ന് പുറത്താക്കുകയും ചെയ്തതതെന്ന് വ്യക്തമാക്കുന്നുണ്ട്. ലേബർ പാർട്ടിയുടെ തീരുമാനങ്ങളിലെ അതൃപ്തിയെത്തുടർന്നാണ് പബ്ബുടമ സ്റ്റാർമർക്കെതിരെ ഇത്തരമൊരു നീക്കം നടത്തിയത്.  ഇതിൽ നിന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പബ്ബിൽ നിന്നും പുറത്താക്കുന്ന വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2021ലെ ദൃശ്യങ്ങളാണെന്ന് വ്യക്തമായി.

∙ വസ്‌തുത ADVERTISEMENT Go AD-FREE

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ബാറിൽ നിന്നും പുറത്താക്കുന്ന വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് ബോറിസ് ജോൺസൻ യുകെ പ്രധാനമന്ത്രിയായിരുന്നപ്പോൾ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ്. English Summary:
A viral video falsely claims to show the British Prime Minister being removed from a pub by its owner. Investigations reveal the video is from 2021, featuring Keir Starmer when Boris Johnson was Prime Minister, and stemmed from a dispute over lockdown policies.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159454